ഒന്നിനു പിറകെ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; തമിഴ്‌നാട്ടില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം- വീഡിയോ
ഒന്നിനു പിറകെ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; തമിഴ്‌നാട്ടില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം- വീഡിയോ
ധര്‍മ്മപുരി: തമിഴ്‌നാട്ടില്‍ നാലുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. അപകടത്തില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ബെംഗളൂരു-സേലം ദേശീയപാതയിലെ തോപ്പൂര്‍ ഘട്ട് സെക്ഷനിലാണ് അപകടമുണ്ടായത്. നെല്ല് കയറ്റിയ ലോറി, ട്രക്കുകള്‍, കാറുകള്‍ എന്നിവയാണ് അപകടത്തില്‍പെട്ടത്.
അതിവേഗത്തിലെത്തിയ ട്രക്കാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട് ട്രക്ക് മറ്റൊരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട രണ്ടാമത്തെ ട്രക്ക് മുന്നില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ലോറി പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ചു. ഇരു വാഹനങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ മറ്റൊരു കാറിന് തീപിടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
CCTV footage: Tamil Nadu accident
— Revathi (@revathitweets) January 25, 2024
Four people died and 8 were injured in a multi vehicle collision on Thoppur Ghat Road, Dharmapuri, Tamil Nadu.
A car got crushed between two trucks when one speeding truck rammed into the another truck. The car caught fire and all the four… pic.twitter.com/tZRrIEaPCB
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."