എംഎസ്‌സി ഫോറന്‍സിക് സയന്‍സ് പഠിച്ചവര്‍ക്ക് അവസരം നല്‍കാതെ പിഎസ് സി; പരാതിയുമായി വിദ്യാര്‍ഥികള്‍
എംഎസ്‌സി ഫോറന്‍സിക് സയന്‍സ് പഠിച്ചവര്‍ക്ക് അവസരം നല്‍കാതെ പിഎസ് സി; പരാതിയുമായി വിദ്യാര്‍ഥികള്‍
എംഎസ്.സി ഫോറന്‍സിക് സയന്‍സ് പഠിച്ചവര്‍ക്ക് അവസരം നല്‍കാതെ പി.എസ്.സിയുടെ സയന്റിഫിക് ഓഫീസര്‍ വിജ്ഞാപനം. ഫോറന്‍സിക് സയന്‍സ് ലാബില്‍ ഒഴിവ് വരുന്ന തസ്തികകളിലേക്കാണ് വിജ്ഞാപനമിറക്കിയത്. കോഴ്‌സ് തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായെങ്കിലും എംഎസ് സി ഫോറന്‍സിക് സയന്‍സ് കോഴ്‌സ് പി.എസ്.സി അംഗീകരിച്ചിട്ടില്ല. ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി , ഡിജിപി എന്നിവര്‍ക്ക് വിദ്യാര്‍ഥികള്‍ പരാതി നല്‍കി.
കേരള പൊലിസ് അക്കാദമി, കുസാറ്റ്, എംഇഎസ് കോളജ് കല്ലടിക്കോട് എന്നിവിടങ്ങളിലാണ് എംഎസ് സി ഫൊറന്‍സിക് സയന്‍സ് കോഴ്‌സുള്ളത്. 2019ല്‍ കേരള പൊലിസ് അക്കാദമിയിലാണ് ആദ്യ ബാച്ച് ആരംഭിച്ചത്. നിരവധി വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും പിഎസ് സി അംഗീകാരം ലഭിക്കാത്തതിനാല്‍ ജോലിക്ക് അപേക്ഷിക്കാനാവുന്നില്ല.
ഇപ്പോള്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്കുള്ള യോഗ്യതയായി നല്‍കിയിരിക്കുന്നത് സാധാരണഎം എസ് സിയാണ്. ഫൊറന്‍സിക് സയന്‍സ് ലാബിലേക്കുള്ള തസ്തികകളില്‍ എം എസ് സി ഫൊറന്‍സിക് സയന്‍സ് പഠിച്ചവരെ നിയമിക്കാന്‍ പ്രത്യേക ചട്ടങ്ങള്‍ ആഭ്യന്തര വകുപ്പ് തയാറാക്കി പിഎസ് സി ക്ക് നല്‍കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിലും എം എസ് സി ഫൊറന്‍സിക് സയന്‍സ് പഠിച്ചവര്‍ക്ക് നിരവധി അവസരങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."