സൂർ കേരള മുസ്‌ലിം ജമാഅത്ത് നാൽപതാം വാർഷിക സമ്മേളനം സമാപിച്ചു
സയ്യിദ് ജിഫ്റി തങ്ങൾ ഉൽഘാടനം ചെയ്തു.
സൂർ:സൂറിൽ നാൽപത് വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന ഇസ്ലാമിക പ്രബോധന പ്രചാരണങ്ങള്‍ക്ക് എന്നും മുന്നിട്ട് നിൽക്കുന്ന കേരളിയ മുസ് ലിം സമൂഹത്തെ നയിച്ച് കൊണ്ടിരിക്കുന്ന സൂർ കേരള മുസ് ലിം ജമാഅത്തിൻ്റെ നാൽപതാം വാർഷിക സമ്മേളനം (റൂബി ജൂബിലി) സൂറിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതി. ജുമുഅ: നിസ്കാര ശേഷം ഇബ്റാഹീം ബ്നു അദ്ഹം മഖാം സിയാറത്തോടെയാണ് തുടക്കം കുറിച്ചത് സൂറിൽ പ്രത്യേകം തയാറാക്കിയ മജ്ലിസ് അൽ ഫവാരിസിൽ സംഘടിപ്പിച്ച സമ്മേളനത്തിലേക്ക് നൂറു കണക്കിന് ആളുകൾ ഒമാനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തിയത്. സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ റൂബീജൂബിലി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡൻ്റ് യു. പി മുഹിയുദ്ധീൻ മുസ് ലിയാർ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി, ഹാഫിള് അബൂബക്കർ സിദ്ധീഖ് എറണാകുളം ഖിറാഅത്ത് നടത്തി. എസ്.ഐ.സി പ്രസിഡൻ്റ് അൻവർ ഹാജി, മസ്കറ്റ് കെഎംസിസി നേതാവ് അഷ്റഫ് നാദാപുരം, സൂർ കെഎംസിസി പ്രസിഡന്റ് സൈനുദ്ധീൻ കൊടുവള്ളി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസിഡൻ്റ് സ്ഥാനത്ത് നാല് പതിറ്റാണ്ട് പിന്നിട്ട മുഹിയുദ്ധീൻ ഉസ്താദിനേയും സൂറിൽ നാൽപത് വർഷക്കാലം പ്രവാസികളായ മൊയ്തീൻ കുട്ടി ഹാജി കണ്ണൂർ, ഹംസ വാളക്കുളം, സ്വാലിഹ് കണ്ണൂർ, യൂസുഫ് കൊടുങ്ങല്ലൂർ, വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ വിദ്യാർത്ഥികളായ മുഹമ്മദ് നബ്ഹാൻ, ഹസനുൽ ബന്ന എന്നിവരെ പരിപാടിയിൽ ആദരിച്ചു. സമസ്ത പടയണികൾ തീർത്ത ഒമാൻ നാഷ്ണൽ കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫും നടത്തിയ മനുഷ്യ ജാലിക വേറിട്ട സമ്പവമായി. ഒമാൻ എസ്.കെ.എസ്.എസ്.എഫ്. കൺവീണർ ശാക്കിർ ഫൈസി മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമസ്ത 100-ാം വാർഷിക സമ്മേളന പ്രചാരണ ഭാഗമായി പോഷ്റ്റർ സിംസാറുൽ ഹഖ് ഹുദവിയുടെ നേത്യത്വത്തിൽ പ്രദർശിപ്പിച്ചു. ജനറൽ സെക്രട്ടറി ആബിദ് മുസ് ലിയാർ എറണാകുളം സ്വാഗതവും മദ്റസ സെക്രട്ടറി ശിഹാബ് വാളക്കുളം നന്ദിയും പറഞ്ഞു. ഒമാനിലെ സ്വദേശികളും വിദേശികളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രമുഖരും മസ്കത്തിലെ സമസ്ത നേതാക്കളായ മുഹമ്മദലി ഫൈസി റൂവി, യൂസുഫ് മുസ് ലിയാർ സീബ്, ശിഹാബ് ഫൈസി സോഹാർ, അബ്ദുൽ ലത്തീഫ് ഫൈസി സലാല, കെ.എൻ.എസ് മൗലവി ആദം, , സയ്യിദ് ശംസുദ്ധീൻ തങ്ങൾ, അബ്ദുൽ സലീം കോർണിഷ്, ശുഐബ് പാപ്പിനിശ്ശേരി, അബ്ദുൽ ശുക്കൂർ ഹാജി ബോഷർ, ശാജുദ്ധീൻ റൂവി, പി.ടി.എ ശുക്കൂർ, സഈദലി ദാരിമി ബിദിയ, സിദ്ധീഖ് കുഴിങ്ങര, മുസ്തഫ നിസാമി സിനാവ്, ഹാഫിള് ഫൈസൽ ഫൈസി, ഹാഫിള് ശംസുദ്ധീൻ നന്തി, സൈദ് നെല്ലായ, എസ്.ഐ.സി സൂർ, എസ്.കെ.എസ്.എഫ് സുർ, കെ.എം.സി.സി സൂർ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. ഇതിന് വേണ്ടി സഹായിച്ച സഹകരിച്ച പരിപാടി വൻ വിജയമാക്കിയ എല്ലാവർക്കും പ്രത്യേകം നന്ദി സംഘാടകർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."