ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വൻവർധന; പത്ത് കോടിയിലേക്ക് കടക്കുന്നു
ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വൻവർധന; പത്ത് കോടിയിലേക്ക് കടക്കുന്നു
രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം പത്ത് കോടിയിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഓരോ വർഷവും കോടിയിലേറെ കാർഡുകളാണ് പുതുതായി ചേർക്കപ്പെടുന്നത്. വലിയ കടമ്പകൾ ഇല്ലാതെ ക്രെഡിറ്റ് കാർഡുകൾ എല്ലാവർക്കും ലഭിക്കുന്നതാണ് കാർഡിന്റെ എണ്ണം വർധിക്കാൻ കാരണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 77 ശതമാനം വളർച്ചയാണ് കാർഡിന്റെ കാര്യത്തിൽ ഉണ്ടായത്.
റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, അധികം താമസിയാതെ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 10 കോടി കടക്കും. 2023 ഡിസംബര്‍ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 9.79 കോടിയാണ്. ഡിസംബറില്‍ മാത്രം 19 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകളാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
2022ലെ 1.24 കോടിയുമായി നോക്കുമ്പോള്‍ ഗണ്യമായ 2023 ൽ കാർഡുകളുടെ എണ്ണം വലിയ വർധനയുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ മൊത്തം 1.67 കോടി ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തത്. 2019ല്‍ 5.53 കോടി കാര്‍ഡുകളുണ്ടായിരുന്നത് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ 77 ശതമാനത്തോളം വര്‍ധിച്ചു.
ഉപയോക്താക്കളുടെ ചെലവഴിക്കല്‍ രീതിയില്‍ വന്ന മാറ്റവും ബാങ്കുകള്‍ കൂടുതലായി ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രോത്സാഹിപ്പിച്ചതുമാണ് എണ്ണം വര്‍ധിക്കാന്‍ കാരണം. നേരത്തെ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക എത്ര എളുപ്പമായിരുന്നില്ല. എന്നാൽ നിലവിൽ ക്രെഡിറ്റ് കാര്‍ഡുകള്‍ അര്‍ഹതയുള്ള വ്യക്തികള്‍ക്കെല്ലാം ഇപ്പോള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. സീറോ കോസ്റ്റ് ഇ.എം.ഐ ഉള്‍പ്പെടെയുള്ള ഓഫറുകളും ക്രെഡിറ്റ് കാര്‍ഡുകളെ ആകര്‍ഷകമാക്കിയിരുന്നു. വൻകിട ബാങ്കുകൾക്ക് പുറമെ ചെറുകിട ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."