'നെതന്യാഹു രാജി വെക്കണം' ഇസ്‌റാഈലില്‍ ആയിരങ്ങള്‍ തെരുവില്‍; അറസ്റ്റ്
'നെതന്യാഹു രാജി വെക്കണം' ഇസ്‌റാഈലില്‍ ആയിരങ്ങള്‍ തെരുവില്‍; അറസ്റ്റ്
തെല്‍ അവിവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്‌റാഈലില്‍ ആയിരങ്ങള്‍ തെരുവില്‍. ഗസ്സക്കെതിരെ ഇസ്‌റാഈല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജിവയ്ക്കണം, തെരഞ്ഞെടുപ്പ് നേരത്തെയാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇസ്‌റാഈലികള്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
'ഹൈഫ നഗരത്തില്‍, ഹൊറേവ് കവലയില്‍, സര്‍ക്കാരിനെതിരെ, ഉടനടി തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്‌റാഈലികള്‍ പ്രതിഷേധിച്ചു,' യെദിയോത്ത് അഹ്രോനോത്ത് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈഫ നഗരത്തിലെ കാര്‍മല്‍ ഏരിയയില്‍ നിന്ന് ഹൊറേവ് കവലയിലെ പ്രതിഷേധ കേന്ദ്രത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. തെല്‍ അവിവിനടുത്തുള്ള കെഫാര്‍ സബ നഗരത്തില്‍ 'തെരഞ്ഞെടുപ്പ് ഇപ്പോള്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ, ഗസ്സയില്‍ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ നെതന്യാഹുവിന്റെ വസതിക്കു മുന്നിലും പ്രതിഷേധിച്ചു.
ഗസ്സയിലെ ബന്ദികളുടെ ഡസന്‍ കണക്കിന് കുടുംബങ്ങള്‍ അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിസേറിയ നഗരത്തിലെ (വടക്ക്) നെതന്യാഹുവിന്റെ വീടിന് മുന്നില്‍ പ്രകടനം നടത്തി.' തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഗസ്സയിലെ ബന്ദികളുടെ കുടുംബങ്ങള്‍ സിസേറിയയിലെ നെതന്യാഹുവിന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്' യെദിയോത്ത് അഹ്‌റോനോത്ത് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് തെല്‍ അവീവിനടുത്തുള്ള റാനാന നഗരത്തിലും നൂറുകണക്കിന് ആളുകള്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."