HOME
DETAILS

ഡിജിറ്റല്‍ രൂപത്തിലേക്ക് മാറി പള്‍സര്‍ ബൈക്കുകള്‍; എതിരാളികള്‍ക്ക് ചങ്കിടിപ്പേറും

  
backup
January 31 2024 | 12:01 PM

bajaj-pulsar-n150-pulsar-n160-get-digital-displa

ബജാജ് എന്നാല്‍ ഇന്ത്യന്‍ ജനതക്ക് പള്‍സര്‍ എന്നാണ്. 150,180,200,220 സി.സി വേര്‍ഷനുകളിലൊക്കെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കെത്തിയ പള്‍സറിനെ ഇരുകൈകളും നീട്ടിയാണ് ഇന്ത്യന്‍ ജനത സ്വീകരിച്ചത്. ഇന്നും മാര്‍ക്കറ്റില്‍ ബജാജിന്റെ തുറുപ്പ് ചീട്ടായി വിലസുന്ന പള്‍സര്‍ സീരിസിലേക്ക് കാലത്തിന് അനുസൃതമായ ചില മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ബജാജ് എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.ബജാജ് തങ്ങളുടെ N150, N160 മോഡലുകള്‍ അപ്ഡേറ്റ് ചെയ്ത് പുറത്തിറക്കിരിക്കുകയാണിപ്പോള്‍.

പള്‍സര്‍ NS160, പള്‍സര്‍ NS200 എന്നിവയ്ക്കൊപ്പം USD ഫ്രണ്ട് ഫോര്‍ക്കുകള്‍ വാഗ്ദാനം ചെയ്ത ശേഷം കമ്പനി പള്‍സര്‍ N150, പള്‍സര്‍ N160 എന്നിവയിലേക്ക് പുത്തന്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സങ്കേതങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ്. ഈ വര്‍ഷം ബജാജ് പള്‍സര്‍ N160, പള്‍സര്‍ N150 മോഡലുകള്‍ക്കായി പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് എല്‍സിഡി ക്ലസ്റ്റര്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ റൈഡ് കണക്ട് ആപ്പിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ബൈക്കില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതോടെ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണിനെ അവരുടെ പ്രിയപ്പെ പള്‍സര്‍ N160, N150 എന്നിവയുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ എവിടെയായിരുന്നാലും റൈഡര്‍ക്ക് കോളുകള്‍ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. കൂടാതെ മൊബൈല്‍ നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍, മൊബൈല്‍ സിഗ്‌നല്‍ ശക്തിയും ബാറ്ററി നില, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഡിസ്റ്റന്‍സ് ടു എംടി, ലൈവ് മൈലേജ്, അവറേജ് മൈലേജ് എന്നിവയും ആക്സസ് ചെയ്യാനാവും.

ബ്ലാക്ക്, റെഡ്, ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുറത്തിറങ്ങുന്ന പള്‍സര്‍ N160 മോഡലിന് ഒന്നര ലക്ഷം രൂപമുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.5-സ്പീഡ് ഗിയര്‍ബോ്സുമായി ജോടിയാക്കിയ യൂണിറ്റ് 15.8 bhp കരുത്തില്‍ പരമാവധി 14.65 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ ബൈക്കിന് ഏകദേശം 45 കിലേമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights:Bajaj Pulsar N150 Pulsar N160 get digital display



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago