HOME
DETAILS

ബസ്സുകളും ട്രക്കുകളും നിരീക്ഷിക്കാന്‍ നൂതന സംവിധാനവുമായി സഊദി

  
backup
February 01 2024 | 15:02 PM

saudi-with-innovative-system-to-monitor-buses-and-truck

റിയാദ്:സഊദിയിൽ വാഹനങ്ങളുടെ പെര്‍മിറ്റ് കാലാവധി തീര്‍ന്നതും മറ്റ് രേഖകള്‍ ഇല്ലാത്തതുമായ ബസ്സുകളും ട്രക്കുകളും നിരത്തിലിറങ്ങുന്നത് കണ്ടെത്തുന്നതിന് ഓട്ടോമേറ്റഡ് ക്യാമറകള്‍ സ്ഥാപിക്കുന്നു. ഏപ്രില്‍ 21 മുതല്‍ മുഴുവന്‍ നിയമലംഘനങ്ങളും ക്യാമറകളില്‍ പതിയും.

 

 

 

രാജ്യത്ത് സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസ്സുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. രേഖകളും പെര്‍മിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കൃത്യമായി കണ്ടെത്തുന്ന സംവിധാനമാണിത്.

 

 

 

രാജ്യത്തെ കാര്‍ഗോ ട്രക്കുകള്‍, വാടകയ്ക്കോടുന്ന ട്രക്കുകള്‍, രാജ്യാന്തര സര്‍വീസ് നടത്തുന്ന ബസ്സുകള്‍, വാടകയ്ക്കോടുന്ന ബസുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ഓട്ടോമേറ്റഡ് ക്യാമറകളുടെ നീരിക്ഷണത്തിൽ വരും . 2022 ല്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം രാജ്യത്തെ മുഴുവന്‍ ടാക്സികളും നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്.ട്രക്കുകളും ബസ്സുകളും അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സാങ്കേതിക നിയന്ത്രണങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ, സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്താന്‍ അതോറിറ്റി ലക്ഷ്യമിടുന്നു.

 

 

 

 

ഓട്ടോ-ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിക്കുന്നത് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പുറമെ, കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനും ഉപകരിക്കും. ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഗതാഗത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓട്ടോ-ഡിറ്റക്ഷന്‍ സിസ്റ്റം കൊണ്ടുവരുന്നത്.

 

 

 

 

റോഡുകളിലൂടെ വാഹനങ്ങളുമായി ട്രാക്ക് വെട്ടിച്ച് സഞ്ചരിച്ചാല്‍ 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ച് സഞ്ചരിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് പെട്ടെന്നുള്ള അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. സുരക്ഷിതമായ ഡ്രൈവിങിന് വാഹനത്തിന്റെ വശങ്ങളിലെയും മുന്‍ഭാഗത്തെയും കണ്ണാടികള്‍ കൃത്യമായി ക്രമീകരിക്കണം. പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ജനങ്ങളുടെയും വാഹനത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ഓര്‍മിപ്പിച്ചു.

Content Highlights:Saudi with innovative system to monitor buses and trucks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago