ക്യാമ്പസില്‍ ഇന്ത്യയുടെ കാവി ഭൂപടം വരച്ചതിനെതിരെ പ്രതിഷേധം; ദലിത് വിദ്യാര്‍ത്ഥിയെ പുറത്താക്കിയ നടപടി മരവിപ്പിച്ച് കോഴിക്കോട് എന്‍.ഐ.ടി
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി ദലിത് വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനെടുത്ത നടപടി മരവിപ്പിച്ചു. ശക്തമായ പ്രതിഷേധങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്ന്നതിനെ തുടര്‍ന്നാണ് വൈശാഖ് പ്രേം കുമാറിനെതിരെയുള്ള സസ്പെന്ഷന് നടപടി ഉന്നതാധികാര സമിതിയുടെ തീരുമാനം വരുംവരെ എന്‍.ഐ.ടി അധികൃതര്‍ മരവിപ്പിച്ചത്.
അയോദ്ധ്യയില്‍ പള്ളിതകര്ത്തയിടത്ത് നിര്‍മ്മിക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിനത്തില്‍ ക്യാമ്പസില്‍ കാവി നിറത്തില്‍ ഇന്ത്യയുടെ ഭൂപടം വരച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് വൈശാഖിനെ ഒരു വര്‍ഷത്തേക്ക് ക്യാമ്പസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ കെ.എസ്.യു, എസ്.എഫ്.ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സസ്പെന്ഷന് പിന്‍വലിക്കാതെ കാമ്പസില്‍നിന്ന് പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. പ്രതിഷേധം കനത്തതോടെയാണ് സസ്പെന്ഷന് മരവിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."