ഈ ഗള്‍ഫ് രാജ്യത്തേക്കുള്ള ഫാമിലി വിസയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി
കുവെെത്ത് സിറ്റി:കുവെെത്തിൽ ഫാമിലി വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുന്ന ആളുകളുടെ ലിസ്റ്റ് പുറത്തുവിട്ടു. മാതാപിതാക്കളെയും സഹോദരങ്ങളെയും ഫാമിലി വിസയിൽ കൊണ്ടുവരാൻ സാധിക്കില്ല. കൂടാതെ 14 വയസിന് താഴെയുള്ള മക്കൾക്ക് മാത്രമായി വിസ പരിമിതപ്പെടുത്തിയിട്ടുണ്ട്.
മലയാളികൾ ആയ പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. പരിഷ്കരിച്ച വിസ നിയമം കഴിഞ്ഞ ദിവസം ആണ് പ്രാബല്യത്തിൽ വന്നത്. അന്ന് തന്നെ 1165 വിസ അപേക്ഷകൾ തള്ളി. ഈ അപേക്ഷകൾ എല്ലാം മാതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷയായിരുന്നു.
കുവെെത്തിലേക്ക് ഫാമിലിയെ കൊണ്ടുവരുന്നതിന് വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ, അതാത് രാജ്യങ്ങളിലെ കുവെെത്തിലേക്ക് എംബസിയിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവക്കൊപ്പം നൽകണം. ബിരുദവും 800 ദിനാർ ശമ്പളവും (ഏകദേശം 2,16000 രൂപ) ശമ്പളം ഉണ്ടായിരിക്കണം. വിദേശികൾ ബിരുദത്തിന് അനുസരിച്ചുള്ള ജോലികൾ ആണ് ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ഫാമിലി വിസ ലഭിക്കുകയുള്ളു. ഫാമിലി വിസിറ്റ് വിസ ലഭിക്കണം എങ്കിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം.
Content Highlights:Expatriates face setback in family visa to this Gulf country
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."