HOME
DETAILS

കേന്ദ്ര ബജറ്റ്: വളരുന്നത് വിദ്വേഷം മാത്രം

  
backup
February 02 2024 | 00:02 AM

central-budget-only-hate-grows

രണ്ടാം മോദി സർക്കാർ, അതിൻ്റെ അവസാന ബജറ്റ് ഇന്നലെ പാർലമെൻ്റിൽ അവതരിപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഇടക്കാല ബജറ്റായാണ് അവതരണം. കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യം വളർന്നുവെന്നും മോദിക്ക് കീഴിൽ സമഗ്ര വികസനമുണ്ടായെന്നുമാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റാണെങ്കിലും ജനകീയ പ്രഖ്യാപനങ്ങളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്. പ്രത്യക്ഷ, പരോക്ഷ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിട്ടില്ല. 2014ന് മുമ്പ് നമ്മൾ എവിടെയായിരുന്നുവെന്നും ഇന്ത്യ ഇന്ന് എവിടെയാണ് നിൽക്കുന്നതെന്നും കേന്ദ്രസർക്കാർ ധവളപത്രം പുറത്തിറക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ നിരത്തുന്നതാണ് പ്രസംഗത്തിൻ്റെ നല്ല ശതമാനവും.


ലോക് സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റ് സംവരണം, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 70 ശതമാനത്തിലധികം വീടുകൾ എന്നിവ ഉൾപ്പെടെ സ്ത്രീകളുടെ ക്ഷേമത്തിനുള്ള നടപടികളെക്കുറിച്ചും ബജറ്റിൽ പരാമർശിച്ചു. മൂലധനച്ചെലവിൽ 11.11 ശതമാനം വർധന അവകാശപ്പെട്ട ധനമന്ത്രി റെയിൽവേയും വിമാന യാത്രയും കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പറഞ്ഞു. സാമൂഹികമായും ഭൂമിശാസ്ത്രപരമായുമുള്ള ഉൾക്കൊള്ളലുകൾ ഉറപ്പുവരുത്തിയെന്നാണ് ബജറ്റ് അവകാശപ്പെടുന്നത്. ഈ അവകാശവാദങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. സാമൂഹിക നീതി ഉറപ്പുവരുത്താനായെന്നാണ് ബജറ്റിൽ പറയുന്നത്. രാജ്യത്ത് സർക്കാർ സ്‌പോൺസേഡ് വിഭാഗീയത നിലനിൽക്കുമ്പോഴാണിത്.


പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത വികസനമാണ് നയമെന്ന് ബജറ്റ് പ്രഖ്യാപനം നടത്തുമ്പോൾ രാജ്യത്തെ വൻകിട പദ്ധതികൾക്ക് മുൻകൂർ പാരിസ്ഥിതികാനുമതി വേണ്ടതില്ലെന്ന കേന്ദ്രസർക്കാർ ഉത്തരവ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. വൻകിട പദ്ധതികളുടെ പേരിൽ അദാനിയെപ്പോലുള്ള വമ്പൻമാർക്ക് പാരിസ്ഥിതിക വ്യവസ്ഥയെ തകിടം മറിക്കാൻ അനുവദിക്കുന്ന ഉത്തരവാണത്.


ബജറ്റ് മുന്നോട്ടുവയ്ക്കുന്ന പരിഷ്‌കരിക്കുക, നടപ്പാക്കുക, രൂപാന്തരപ്പെടുത്തുക നയം രാജ്യത്ത് നടപ്പായിട്ടില്ല. നോട്ടുനിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതയും ചെറുകിട സ്ഥാപനങ്ങളെ തകർത്തു. കൊവിഡ് പോലുള്ള ദുരന്തങ്ങൾ നേരിട്ടതിലെ പാളിച്ചയും തകർത്തത് ചെറുകിടക്കാരെയാണ്. അവിടെയും വമ്പൻമാർക്ക് വളരാൻ അവസരങ്ങളുണ്ടായി. മതേതരരാജ്യം, കഴിഞ്ഞ 10 വർഷംകൊണ്ട് സംഘ്പരിവാറിന്റെ സങ്കൽപ്പത്തിലുള്ള ഹിന്ദുരാജ്യത്തിലേക്ക് കുതിച്ചുചാട്ടം നടത്തിയെന്ന രൂപാന്തരം മാത്രമാണുണ്ടായത്.
കഴിഞ്ഞ കാലങ്ങളിൽ രാജ്യത്ത് വളർന്നത് വിദ്വേഷം മാത്രമാണ്. തൊഴിലില്ലായ്മ പോലുള്ള രൂക്ഷ പ്രശ്‌നങ്ങൾക്ക് നേരെ നിശബ്ദത പാലിക്കുകയാണ് ബജറ്റ്. ദരിദ്രർ, സ്ത്രീകൾ, അന്നദാതാക്കൾ, യുവാക്കൾ എന്നിവരാണ് തങ്ങളുടെ ഊന്നലെന്നാണ് ബജറ്റിലെ അവകാശവാദം. ദരിദ്രർ കൂടുതൽ ദരിദ്രരായതാണ് കഴിഞ്ഞ 10 വർഷത്തിൽ കണ്ടത്. സ്ത്രീസുരക്ഷ ഇല്ലാതായി. താങ്ങുവില നിയമവിധേയമാക്കുന്നത് അടക്കമുള്ള അന്നദാതാക്കളായ കർഷകർക്കുവേണ്ടി പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ മൂന്നു വർഷം കഴിഞ്ഞിട്ടും സർക്കാർ പാലിച്ചിട്ടില്ല.

തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്ത സർക്കാർ, യുവാക്കൾ തങ്ങളുടെ പരിഗണനാ പട്ടികയിൽ മുൻനിരയിലുണ്ടെന്ന് പരിഹസിക്കുകയാണ്. ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന യുവാക്കളിൽ 25 ശതമാനവും തൊഴിൽരഹിതരാണ്. ഇത് പരിഹരിക്കാൻ ബജറ്റിൽ നിർദേശങ്ങളില്ല. അന്യരാജ്യത്തേക്ക് തൊഴിൽ തേടിപ്പോകുന്ന, മികച്ച വിദ്യാഭ്യാസം നേടിയ യുവാക്കൾ ഇപ്പോൾ തിരിച്ചുവരുന്നില്ല. ഈ രാജ്യത്തെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുന്നു.
പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ സമൂല പരിവർത്തനത്തിന് ഉതകുന്നതാണെന്നാണ് ബജറ്റ് അവതരണത്തിനിടെ ധനകാര്യമന്ത്രി നിർമലാ സീതാരാമൻ അവകാശപ്പെട്ടത്.

കുറെക്കാലങ്ങളായി വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കേന്ദ്രസർക്കാർ കുറവ് വരുത്തുകയാണെന്ന് മാത്രമല്ല ബജറ്റ് വിഹിതംപോലും പൂർണമായും ചെലവഴിക്കുന്നില്ല. നടപ്പ് സാമ്പത്തിക വർഷം വിദ്യാഭ്യാസ മേഖലയിൽ 1,16,417 കോടി രൂപ ചെലവഴിക്കേണ്ടിയിരുന്ന സർക്കാർ ചെലവഴിച്ചത് 1,08,878 കോടി രൂപ മാത്രം. ആരോഗ്യമേഖലയിലും സമാനമാണ് കാര്യം. ആരോഗ്യമേഖലയിൽ 88,956 കോടി രൂപ ചെലവിടാൻ നിശ്ചയിച്ചെങ്കിലും യഥാർത്ഥത്തിൽ 79,221 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.


എസ്.സി, എസ്.ടി തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുള്ള പ്രധാന പദ്ധതികൾക്കുള്ള വിഹിതത്തിലും സമാന വെട്ടിക്കുറവുകൾ കാണാം. പട്ടികജാതി വികസനത്തിനായുള്ള സമഗ്ര പദ്ധതിക്കായി ബജറ്റിൽ അനുവദിച്ചത് 9,409 കോടിയായിരുന്നെങ്കിൽ ചെലവഴിച്ചത് 6,780 കോടി രൂപയാണ്. എസ്.ടി വിഭാഗക്കാർക്ക് 4,295 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 3,286 കോടി രൂപയാണ്.

ന്യൂനപക്ഷങ്ങളുടെ കാര്യത്തിലെത്തുമ്പോൾ ഈ കുറവ് കൂടുതൽ രൂക്ഷമാണ്. ബജറ്റ് വിഹിതം 610 കോടി രൂപയായിരുന്നെങ്കിൽ ചെലവഴിച്ചത് 555 കോടി രൂപയാണ്. മറ്റ് ദുർബല വിഭാഗങ്ങളുടെ വികസനത്തിനായുള്ള സമഗ്ര പദ്ധതിക്ക് ബജറ്റ് വിഹിതം 2,194 കോടി ആയിരുന്നെങ്കിലും ചെലവഴിച്ചത് 1,918 കോടി രൂപ. ഈ ഘട്ടത്തിലും രാജ്യത്ത് അതിവേഗം വളരുന്ന ഏക സർക്കാർ സ്‌പോൺസേർഡ് പദ്ധതി വിദ്വേഷമാണ്. അതിനെ സഹായിക്കുന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. അതിവേഗത്തിൽ വളരുന്ന ജനസംഖ്യ നിയന്ത്രിക്കുന്നതിന് ഉന്നതതല സമിതി രൂപവത്കരിക്കുമെന്നാണ് പ്രഖ്യാപനം.


ജനസംഖ്യ നിയന്ത്രിക്കുന്നതിന് ആവശ്യമായ ശുപാർശകൾ നൽകുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. കഴിഞ്ഞ കുറെ ദശകങ്ങളായി രാജ്യത്തെ ജനസംഖ്യ വളർച്ച അതിവേഗത്തിലാണെന്നത് വസ്തുതയാണ്. എന്നാൽ, ജനസംഖ്യാ നിയന്ത്രണം അതിന്റെ വിദ്വേഷ അജൻഡകൾ നടപ്പാക്കാനുള്ള ആയുധമാണ് സംഘ്പരിവാറിന്. രാജ്യത്തിന്റെ ജനസംഖ്യാ വളർച്ചയിൽ പങ്കൊന്നുമില്ലെങ്കിലും മുസ് ലിംകളെയാണ് അതിന്റെ പേരിൽ സംഘ്പരിവാർ കുറ്റപ്പെടുത്താറ്.

മുസ് ലിം ജനസംഖ്യ രാജ്യത്തെ ഹിന്ദു ജനസംഖ്യയ്‌ക്കൊപ്പമെത്തുമെന്ന ഭീതി എക്കാലത്തും ആർ.എസ്.എസ് പങ്കുവയ്ക്കുന്നതാണ്. ജനസംഖ്യാ വർധനവിന്റെ പേരിൽ മുസ് ലിംകൾ അതി ഭീകര ആക്ഷേപങ്ങൾ നേരിടാറുമുണ്ട്. ഇത് സർക്കാർ പദ്ധതിയായി മാറുന്നതോടെ വിദ്വേഷവും വിഭാഗീയതയും കൂടുമെന്ന് ഉറപ്പാണ്. വികസിത ഭാരതമെന്ന മിത്തിൽ വിഭാഗീയത ഒളിപ്പിച്ചുവച്ചാണ് നിർമലാ സീതാരാമൻ തന്റെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അവഗണനയിൽ കേരളവുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  10 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  10 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  10 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  10 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  10 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  10 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  10 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  10 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  10 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  10 days ago