ദക്ഷിണ റെയില്‍വേയില്‍ അപ്രന്റീസ് ജോലി; പാലക്കാടും, തിരുവനന്തപുരത്തും അവസരം; ആകെ 2860 ഒഴിവുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ്
ദക്ഷിണ റെയില്‍വേയില്‍ അപ്രന്റീസ് ജോലി; പാലക്കാടും, തിരുവനന്തപുരത്തും അവസരം; ആകെ 2860 ഒഴിവുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ്
സതേണ്‍ റെയില്‍വെക്ക് കീഴില്‍ അപ്രന്റീസ് ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും, വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യതയുമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കേരളത്തില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ റെയില്‍വെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആകെ 2860 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 28 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്.
തസ്തിക& ഒഴിവ്
സതേണ്‍ റെയില്‍വെയില്‍ അപ്രന്റീസ് ട്രെയിനി നിയമനം. Advt NO: GPB (A) 128/ Act.App./ Engg/ 32.
കോയമ്പത്തൂര്‍, പേരമ്പൂര്‍, തിരുവനന്തപുരം, പാലക്കാട്, സേലം, അരക്കോണം, ചെന്നൈ, ആവഡി, താമ്പരം റോയപുരം, പൊന്‍മലൈ, തിരുച്ചിറപ്പള്ളി, മധുരൈ ഡിവിഷനുകളിലായി ആകെ 2860 ഒഴിവുകള്‍.
ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷന്‍, പ്ലംബര്‍, കാര്‍പെന്റര്‍, എ.സി മെക്കാനിക്, സ്റ്റെനോഗ്രാഫര്‍, ഡീസല്‍ മെക്കാനിക്, പെയിന്റര്‍ തുടങ്ങിയ വിവിധ മേഖലകളിലാണ് ഒഴിവുകള്‍.
തിരുവനന്തപുരം ഡിവിഷനില്‍ ആകെ 280 ഒഴിവുകളും, പാലക്കാട് ഡിവിഷനില്‍ 135 ഒഴിവുകളുമുണ്ട്. കേരളത്തില്‍ സ്ഥിര താമസക്കാരായ എല്ലാ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി
15 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.സി, എസ്.ടി, ഒബിസി, പിഡബ്ല്യൂഡി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ട്.
യോഗ്യത
50 ശതമാനത്തില്‍ കുറയാതെ പത്താം ക്ലാസും, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകള്‍, പിഡബ്ല്യൂഡി വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://iroams.com/RRCSRApprentice24/recruitmentIndex എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രദ്ധിക്കുക.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."