ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്നു; പൊലിസ് ഹെഡ്കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്നു; പൊലിസ് ഹെഡ്കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
ചെന്നൈ: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്നാട് പൊലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ പൊള്ളാച്ചി ഓഫീസിലേക്കു മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അവധിയിലായിരുന്ന ശബരിഗിരിയാണു(41) പിടിയിലായത്. ഏഴര പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍ നിന്നു പൊള്ളാച്ചി പൊലിസ് പിടിച്ചെടുത്തു.
മാക്കിനാംപെട്ടി സായിബാബ കോളനിയിലെ മഹേശ്വരിയുടെ നാല് പവന് മാല, കോലാര്പെട്ടി ചുങ്കത്തിലെ ഹംസലവേണിയുടെ 2 പവന് മാല തുടങ്ങിയ തട്ടിയെടുത്ത സംഭവത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രദേശത്തെ അന്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇയാളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
2003 ബാച്ച് പൊലീസ്കാരനായ അദ്ദേഹം ചെട്ടിപ്പാളയം പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്നു. ജനുവരി 27 ന് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയാണ് രണ്ട് സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ചത്. മക്കിനാമ്പട്ടിയിലും പാലമനല്ലൂരിലും നടന്ന മാലപൊട്ടിക്കലിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ശാന്തി തിയറ്ററിനു പിന്‍വശത്ത് ഓയില്‍ കാനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍. ശബരിയുടെ മക്കിനാമ്പട്ടിയിലെ വസതിയില്‍ നിന്ന് മോട്ടോര്‍ സൈക്കിള്‍, ഹെല്‍മറ്റ്, ജാക്കറ്റ് എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."