HOME
DETAILS
MAL
നീറ്റ് യു.ജി പരീക്ഷ മെയ് 5ന്; അപേക്ഷ മാർച്ച് 9 വരെ
backup
February 10 2024 | 10:02 AM
നീറ്റ് യു.ജി പരീക്ഷ മെയ് 5ന്; അപേക്ഷ മാർച്ച് 9 വരെ
എംബിബിഎസ് പ്രവേശനത്തിനുള്ള ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്-യുജി) മേയ് അഞ്ചിന് നടക്കും. ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5.20 വരെയാണ് പരീക്ഷ.
മാര്‍ച്ച് 9ന് വൈകീട്ട് 5 വരെ അപേക്ഷിക്കാം. അന്നുരാത്രി 11.50 വരെ ഫീസടയ്ക്കാം. ജനറല്‍ വിഭാഗത്തിന് 1700 രൂപയും, ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് 1600 രൂപയും, എസ്.സി-എസ്.ടി, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 1000 രൂപയുമാണ് ഫീസ്.
കഴിഞ്ഞ വര്‍ഷം വരെ നീറ്റ് യു.ജി രജിസ്‌ട്രേഷന് ഉപയോഗിച്ചിരുന്ന വെബ്‌സൈറ്റല്ല ദേശീയ പരീക്ഷാ ഏജന്‍സി (NTA) ഇക്കുറി ക്രമീകരിച്ചിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക്: https://neet.ntaonline.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."