കാലിക്കറ്റ് എന്‍.ഐ.ടിയിലെ അഞ്ച് എം.ടെക് പ്രോഗ്രാമുകള്‍ക്ക് അക്രഡിറ്റേഷന്‍
കാലിക്കറ്റ് എന്‍.ഐ.ടിയിലെ അഞ്ച് എം.ടെക് പ്രോഗ്രാമുകള്‍ക്ക് അക്രഡിറ്റേഷന്‍
കോഴിക്കോട്: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ അഞ്ച് എം.ടെക് പ്രോഗ്രാമുകള്‍ക്ക് നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (എന്‍.ബി.എ) അക്രഡിറ്റേഷന്‍ പദവി ലഭിച്ചു. ഇലക്‌ട്രോണിക്‌സ് ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, പവര്‍ സിസ്റ്റംസ്, തെര്‍മല്‍ സയന്‍സസ്, സിഗ്‌നല്‍ പ്രോസസിങ്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ് എന്നീ വിഷയങ്ങള്‍ക്കാണ് ആറു വര്‍ഷത്തേക്ക് അക്രഡിറ്റേഷന്‍.
എന്‍.ബി.എയുടെ ഏറ്റവും കൂടിയ അക്രഡിറ്റേഷന്‍ കാലയളവ് ആറു വര്‍ഷമാണ്. കഴിഞ്ഞ മാസങ്ങളില്‍ എന്‍.ബി.എ വിദഗ്ധസമിതി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പദവി നല്‍കിയത്.
തങ്ങളുടെ വിദ്യാര്‍ഥികളും അധ്യാപകരും മികച്ച പ്രവര്‍ത്തനത്തിലൂടെ മറ്റു സ്ഥാപനങ്ങളുമായുള്ള സഹകരണത്തിനും ധാരണാപത്രങ്ങള്‍ക്കും മികച്ച സംഭാവന നല്‍കുകയും ഗവേഷണവിദ്യാഭ്യാസ മേഖലയില്‍ പ്രശംസനീയ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നത് മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സഹായിച്ചുവെന്ന് എന്‍.ഐ.ടി ഡയരക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.
യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നുള്ള അക്രഡിറ്റേഷന്‍ ബോഡികള്‍ ഉള്‍പ്പെടുന്ന ആഗോള കണ്‍സോര്‍ഷ്യമായ വാഷിങ്ടണ്‍ അക്കോര്‍ഡിന്റെ മാനദണ്ഡങ്ങളുമായി ഈ മൂല്യനിര്‍ണയം യോജിക്കുന്നതിനാല്‍, നേട്ടം വിദ്യാര്‍ഥികള്‍ക്ക് മികച്ച സര്‍വകലാശാലകളില്‍ പ്രവേശനത്തിനും മുന്‍നിര മള്‍ട്ടിനാഷനല്‍ കമ്പനികളില്‍ ജോലി നേടാനും സഹായകരമാകുമെന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."