HOME
DETAILS

ബിഹാറില്‍ 'കാണാതായ എട്ട് ബി.ജെ.പി- ജെ.ഡി.യു എം.എല്‍.എമാരില്‍ ഏഴു പേര്‍ തിരിച്ചെത്തി, ഒരാള്‍ ഇപ്പോഴും കാണാമറയത്ത്

  
backup
February 12, 2024 | 4:56 AM

7-missing-bjp-jdu-mlas-reach-hotel-one-still-unreachable

ബിഹാറില്‍ 'കാണാതായ എട്ട് ബി.ജെ.പി- ജെ.ഡി.യു എം.എല്‍.എമാരില്‍ ഏഴു പേര്‍ തിരിച്ചെത്തി, ഒരാള്‍ ഇപ്പോഴും കാണാമറയത്ത്

പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ട് ഇന്ന്. അതിനിടെ ബി.ജെ.പി പാളയത്തില്‍ നിന്ന് കാണാതായെന്ന് പറഞ്ഞ എട്ട് എം.എല്‍.എമാരില്‍ ഏഴ് പേര്‍ തിരിച്ചെത്തി. അഞ്ച് ജെ.ഡി (യു) എം.എല്‍.എമാരെയും മൂന്നു ബി.ജെ.പി എം.എല്‍.എമാരെയുമാണ് കാണാതായത്. ഇതില്‍ ജെ.ഡി (യു) എം.എല്‍.എമാരും ബി.ജെ.പിയില്‍ നിന്നുള്ള രണ്ടു പേരുമാണ് തിരിച്ചെത്തിയതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ ഇപ്പോളും കാണാമറയത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കളി കാണാനിരിക്കുന്നതേയുള്ളുവെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് നേരത്തെ പറഞ്ഞിരുന്നു. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ഇരുപക്ഷവും സജീവമായി നടത്തുന്നുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് പാര്‍ട്ടികളെല്ലാം തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടുകളിലും മറ്റും പാര്‍പ്പിച്ചിരിക്കുകയാണ്.

243 അംഗ ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്. എന്‍.ഡി.എ സഖ്യത്തില്‍ 128 അംഗങ്ങളുണ്ട്. മഹാസഖ്യത്തിന് 114 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്.

വിശ്വാസ വോട്ടെടുപ്പിന്റെ ഭാഗമായി നിയമസഭക്കു ചുറ്റും കനത്ത പൊലിസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും മഴ; ഏഴിടത്ത് യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധന വിലക്ക് 

Kerala
  •  2 days ago
No Image

ഗംഗാ നദിയിലെ ഇഫ്താര്‍ വിരുന്ന്; സംഘപരിവാർ പരാതിയിൽ ജയിലിലായ യുവാക്കളിൽ എട്ടുപേർക്ക് 58 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം

Kerala
  •  3 days ago
No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  3 days ago
No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  3 days ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  3 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  3 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  3 days ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  3 days ago