HOME
DETAILS

അര്‍ജന്റീനയോട് തോറ്റ് ബ്രസീല്‍ പുറത്ത്; പാരിസ് ഒളിമ്പിക്‌സില്‍ മെസിയിറങ്ങുമോ? ക്യാപ്റ്റന്റെ പ്രതികരണം ഇങ്ങനെ

  
backup
February 12, 2024 | 11:56 AM

brazil-out-after-losing-to-argentina-will-messi-mak

ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന ഒളിമ്പിക് യോഗ്യത ഉറപ്പിച്ച് അര്‍ജന്റീന. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചാണ് അര്‍ജന്റീന ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. പരാജയത്തോടെ ബ്രസീലിന്റെ ഒളിമ്പിക് യോഗ്യത പ്രതീക്ഷ തകരുകയും ചെയ്തു.

ഹാവിയര്‍ മഷറാനോ പരിശീലിപ്പിക്കുന്ന ടീം മത്സരം അവസാനിക്കാന്‍ 13 മിനിറ്റ് ബാക്കി നില്‍ക്കെ ആണ് വിജയ ഗോള്‍ നേടിയത്. ലൂസിയാനോ ഗോണ്ടൗ നേടിയ ഗോളില്‍ ആണ് അര്‍ജന്റീന 1-0ന്റെ വിജയം നേടിയത്. വാലന്റൈന്‍ ബാര്‍കോയുടെ ക്രോസ് ഹെഡ് ചെയ്തായിരുന്നു ഗോണ്ടൗവുടെ ഗോള്‍.
അര്‍ജന്റീനയും പരാഗ്വേയും ആകും ലാറ്റിനമേരിക്കയില്‍ നിന്ന് ഒളിമ്പിക്‌സിനായി പാരീസിലേക്ക് പോകുന്നത്.

ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടിയ അര്‍ജന്റീനയെ നയിച്ച ക്യാപ്റ്റന്‍ തിയാഗോ ലമാഡ ഒളിമ്പിക്‌സിന് ലയണല്‍ മെസ്സിയും വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. പാരീസില്‍ മെസ്സി ഉണ്ടാകും എന്ന് താന്‍ പ്രതീക്ഷവെക്കുന്നതായി തിയാഗോ അല്‍മാഡ പറഞ്ഞു.

'ഒളിമ്പിക് ഗെയിമുകള്‍ക്കായി പരിശീലിനം മെച്ചപ്പെടുത്തുന്നത് തുടരാനും ഞങ്ങള്‍ക്ക് സമയമുണ്ട്. മെസ്സിക്ക് ഒളിമ്പിക്‌സ് കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒളിമ്പിക്‌സില്‍ അദ്ദേഹം പങ്കെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, അങ്ങനെ നടന്നാല്‍ അതൊരു സ്വപ്നമായിരിക്കും. മെസ്സി വന്നാല്‍, ഞാന്‍ അദ്ദേഹത്തിന് എന്റെ ക്യാപ്റ്റന്റെ ആംബാന്‍ഡ് നല്‍കും. വരുമോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.' തിയാഗോ അല്‍മാഡ് പറഞ്ഞു

അര്‍ജന്റീനയോട് തോറ്റ് ബ്രസീല്‍ പുറത്ത്; പാരിസ് ഒളിമ്പിക്‌സില്‍ മെസിയിറങ്ങുമോ? ക്യാപ്റ്റന്റെ പ്രതികരണം ഇങ്ങനെ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  7 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  7 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago