താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചു: 118,901 പേർ പിടിയിൽ
താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചു: 118,901 പേർ പിടിയിൽ
റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ശാഖമാക്കി സഊദി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് 118,901 വിദേശി നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ആദ്യവാരത്തിൽ നടത്തിയ പരിശോധനയിലാണ് ഇതയധികം പേർ പിടിയിലായത്.
താമസനിയമ ലംഘനം നടത്തിയ 11,419 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 4,533 പേർ, തൊഴിൽനിയമ ലംഘനം നടത്തിയ 2,949 പേർ എന്നിവരാണ് അറസ്റ്റിലായതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1051 പേർ അറസ്റ്റിലായത്. ഇവരിൽ 41 ശതമാനം യമനികളും 57 ശതമാനം എത്യോപ്യക്കാരും മറ്റ് രാജ്യക്കാർ രണ്ട് ശതമാനവുമാണ്.
10 നിയമലംഘകർ സഊദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. മൊത്തം 57,253 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 51,881പുരുഷന്മാരും 5,372 സ്ത്രീകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."