കൊതുക് തെരഞ്ഞുപിടിച്ച് കടിക്കാറുണ്ടോ? ചില പ്രത്യേക രക്തം കൊതുകിന് ഫേവറൈറ്റ് ആകാനുള്ള കാരണം ഇതാണ്
വീട്ടിലോ ഓഫീസിലോ മറ്റ് ആള്‍ക്കൂട്ടത്തിനിടയിലോ ഇരിക്കുമ്പോള്‍ എന്നെ മാത്രം എന്താണ് കൊതുക് കടിക്കുന്നതെന്ന പരാതി പലര്‍ക്കും ഉണ്ട്. നമ്മളിങ്ങനെ കൊതുകിനെ തുരത്തുമ്പോള്‍, '..ഇവനെ മാത്രം എന്താണിങ്ങനെ കൊതുക് കടിക്കാന്‍..' എന്ന വിധത്തില്‍ കൂടെയുള്ളവര്‍ നമ്മെ നോക്കുകയും ചെയ്യും. കൂടെയുള്ളവര്‍ കാര്യമായി വസ്ത്രം ധരിക്കാത്തവരും നമ്മള്‍ സോക്‌സ് വരെ ധരിച്ചവരാണെങ്കിലും ഉള്ള ഗ്യാപ് നോക്കി കൊതുക് കടിക്കാന്‍ ശ്രമിക്കും. എന്നാല്‍ അതിന് ചില കാരണങ്ങളുണ്ടെന്നാണ് ജീവശാസ്ത്രജ്ഞര്‍ പറയുന്നത്.
കൊതുകിന് 400 മണം തിരിച്ചറിയാം
കൊതുകിന് 400 തരം മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പഠനം. ഈ മണങ്ങള്‍ തിരിച്ചറിഞ്ഞാണ് കൊതുക് കടിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൂടുതല്‍ പുറത്തുവിടുന്നവരേയും കൊതുകിന് ഏറെ ഇഷ്ടമാണ്. അതിനിലാണ് ശരീര വണ്ണം ഉള്ളവരെയും ഗര്‍ഭിണികളെയും കൊതുകുകള്‍ കൂടുതലായി ലക്ഷ്യംവയ്ക്കുന്നത്. യൂറിക് ആസിഡ്, ലാക്റ്റിക് ആസിഡ്, അമോണിയ തുടങ്ങിയവയൊക്കെ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉണ്ടെങ്കില്‍ അവരെ കൊതുകിന് തിരിച്ചറിയാന്‍ കഴിയും. ഇത്തരക്കാരെയും കൊതുക് കൂടുതലായി കടിക്കും.
എ ഗ്രൂപ്പുകാരെ വേണ്ട
കൊതുകിന് തീരെ താല്‍പര്യമില്ലാത്തത് എ ഗ്രൂപ്പുകാരെയാണ്. ഇതിന്റെ ഇടയ്ക്കാണ് ബി, എബി ഗ്രൂപ്പ് രക്തമുള്ളവരുടെ സ്ഥാനം. എങ്കിലും കൊതുകുകള്‍ക്ക് പ്രിയം എ ഗ്രൂപ്പ് തന്നെ. നമ്മുടെ ശരീരം പുറന്തള്ളുന്ന വിയര്‍പ്പിലൂടെ പോലും കൊതുകുകള്‍ക്ക് രക്തത്തിന്റെ പ്രത്യേകത മനസിലാക്കാനാകും.
തടിയന്‍മാരോടും ഗര്‍ഭിണികളോടും ഇഷ്ടം
വലിയ ശരീരം ഉള്ളവരോടും ഗര്‍ഭിണികളോടും കൊതുകുകള്‍ക്ക് താല്‍പര്യം കൂടുതലാണ്. ഇവരിലാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക. ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറത്തുവിടുന്നവരെ കൊതുകുകള്‍ പ്രത്യേകമായി ലക്ഷ്യമിടും.
മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍. അതുകൊണ്ടാണ് കൊതുകുകള്‍ ഗര്‍ഭിണികളെ ഇഷ്ടപ്പെടുന്നത്. സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗര്‍ഭിണികളില്‍ 21 ശതമാനം വരെ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
കായിക താരങ്ങളെ ഇഷ്ടം
എപ്പോഴും ശരീരം ഇളക്കിക്കൊണ്ടിരിക്കുന്ന കായികതാരങ്ങളെ കൊതുകുകള്‍ക്ക് ഇഷ്ടമാണ്. കൂടുതല്‍ ദൂരം നടക്കുകയും ഓടുകയും എക്‌സൈസ് ചെയ്യുകയും ചെയ്യുന്നവരുടെ രക്തം ചൂടാകുകയും ശരീരം പെട്ടെന്ന് വിയര്‍ക്കുകയും ചെയ്യും. വിയര്‍പ്പിന്റെ മണത്തിന് കാരണം ലാക്ടിക് ആസിഡ്, യൂറിഡ് ആസിഡ്, അമോണിയ എന്നിവയാണ്. ഇത്തരക്കാരെ കൊതുക് തെരഞ്ഞുപിടിച്ച് കടിച്ചിരിക്കും.
കുടിയന്‍മാര്‍ കൊതുകുകളുടെ ഫേവറൈറ്റ്
മദ്യപിക്കുന്നവരും കൊതുകുകളുടെ ഫേവറൈറ്റ് ആണ്. ബിയര്‍ കൂടുതലായി കുടിക്കുന്നവരെ കൊതുകുകള്‍ക്ക് കടിക്കാന്‍ വലിയ താല്‍പര്യമാണ്. ബിയര്‍ കുടിക്കുമ്പോള്‍, എഥനോളിന്റെ മണം വിയര്‍പ്പിലൂടെ പുറത്തേക്ക് വരും. ഇത് മനസിലാക്കുന്ന കൊതുകുകള്‍, ബിയര്‍ കുടിച്ചയാളെ തെരഞ്ഞുപിടിച്ച് ആക്രമിക്കും.
ചോരക്ക് വേണ്ടി മാത്രമല്ല കൊതുക് കടിക്കുന്നത്
മറ്റൊരു കാര്യം ചോര കുടിക്കാന്‍ വേണ്ടി മാത്രമാണ് കൊതുക് കടിക്കുന്നതെന്ന തെറ്റിദ്ധാരണയാണ്. ധരിക്കുന്ന വസ്ത്രം മുതല്‍ ശരീരത്തില്‍ അടങ്ങിയ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന് ഇഷ്ടമാണ്. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാന്‍ ഇടയുണ്ട്.
Reasons why mosquitoes bite you more than others
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."