ഇനി അബുദബി വിമാനത്താവളം വഴി യാത്ര എളുപ്പം;കാര്യം ഇതാണ്
അബുദബി:അബുദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്കായി പുതിയ സിറ്റി ചെക്കിന്‍ സേവനം ആരംഭിച്ചു. ഇത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ ഫ്ലൈറ്റുകൾക്ക് മാത്രമായിരിക്കും ചെക്ക്-ഇൻ സേവനം ലഭിക്കുക. യാസ് മാളിലാണ് ചെക്കിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി ഡൈനിംഗ് ഓപ്ഷനുകൾ ഉൾക്കൊള്ളുന്ന ഫൗണ്ടെയ്‌നിലാണ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
യാസ് മാളിലെ ഫൗണ്ടെയ്‌നില്‍ മോട്ട് എയർപോർട്ട് ചെക്ക്-ഇൻ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാസ് ദ്വീപിനെ വിനോദത്തിനായുള്ള ആഗോള ലക്ഷ്യസ്ഥാനമായി ഉയർത്താനുള്ള പരിശ്രമത്തിൻ്റെ തെളിവാണിതെന്ന് മിറല്‍ ഗ്രൂപ്പ് സിഇഒ മുഹമ്മദ് അബ്ദല്ല അൽ സാബി പറഞ്ഞു. ദാബി ഒരു മികച്ച ടൂറിസം ഹബ്ബാണ്. ഫെരാരി വേൾഡ്, യാസ് വാട്ടർവേൾഡ്, വാർണർ ബ്രോസ് വേൾഡ്, സീ വേൾഡ് എന്നിവയുൾപ്പെടെ അവാർഡ് നേടിയ തീം പാർക്കുകളും യാസ് ലിങ്ക്സ്, യാസ് മറീന, യാസ് ബേ വാട്ടർഫ്രണ്ട് തുടങ്ങിയ വൈവിധ്യമാർന്ന ഓഫറുകളും യാസ് ദ്വീപിലുണ്ട്.
ആഗോള വിനോദസഞ്ചാര, വ്യോമയാന കേന്ദ്രമെന്ന നിലയിൽ അബുദബിയുടെ സ്ഥാനം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബന്ധരാണെന്ന് അബുദബി എയർപോർട്ട്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എലീന സോർലിനി പറഞ്ഞു. ഈ ചെക്ക്-ഇന്‍ വഴി തടസം കൂടാതെയുള്ള യാത്രാനുഭവം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി. അബുദബി എയർപോർട്ട്സ്, ഒഎസിഐഎസ് മിഡിൽ ഈസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ചെക്ക്-ഇൻ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാർക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്ന അത്യാധുനിക ടെർമിനൽ എ ആരംഭിച്ചതിന് ശേഷമാണ് ഈ സഹകരണം.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം. ഇതിനായി മുതിർന്നവർക്ക് 35 ദിർഹം (12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക്), കുട്ടിക്ക് 25 ദിർഹം (12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾ), രണ്ട് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ഒരു കുട്ടിയ്ക്ക് 15 ദിർഹവുമാണ് ചെക്ക്-ഇൻ നിരക്കുകൾ.
Content Highlights:Now traveling through Abu Dhabi airport is easy; here's the thing
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."