'സ്ത്രീ സുരക്ഷക്കായുള്ള ജാഗ്രതാ സമിതികള്‍ കടലാസിലൊതുങ്ങുന്നു'
പള്ളിക്കല്‍: പഞ്ചായത്ത് തലത്തില്‍ സത്രീസുരക്ഷക്കായി പ്രവര്‍ത്തിക്കേണ്ട ജാഗ്രതാ സമിതികള്‍ മിക്കപഞ്ചായത്തുകളിലും കടലാസില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന അവസ്ഥായാണെന്ന് സംസ്ഥാന വനിതാ കമ്മീഷന് അംഗം നൂര്‍ബിനാ റഷീദ് പറഞ്ഞു. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച വനിതാ കമ്മിഷന് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായ് പഞ്ചായത്തുകളില്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കണമെന്നും പ്രശ്നങ്ങള്‍ വന്നതിന് ശേഷം പരിഹരിക്കാനുള്ള ശ്രമം നടത്തുന്നതൊഴിവാക്കാന്‍ പ്രശ്നങ്ങള്‍ വരാതിരിക്കാനുള്ള ശ്രമമാണ് നാം നടത്തേണ്ടതെന്നും അവര്‍ പറഞ്ഞു.
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്ത്രീയെന്ന നിലയില്‍ കുടുംബത്തില്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും പൊതു പ്രവര്‍ത്തനത്തോടൊപ്പം നിര്‍വഹിക്കാന്‍ കഴിയണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീനാ ലത്തീഫ അധ്യക്ഷയായി. അഡ്വ. എ ജെമിനി, അഡ്വ.കെ സൗദ എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന, ജില്ലാ പഞ്ചായത്തംഗം ഷറീനാ ഹസീബ്, ഒ വിനോദ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."