HOME
DETAILS
MAL
കൊച്ചി- മംഗലാപുരം പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി അഞ്ചിന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
backup
January 03 2021 | 03:01 AM
കൊച്ചി:ഗെയില്‍ (ഇന്ത്യ) ലിമിറ്റഡിന്റെ കൊച്ചി- മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. കേരളത്തിലും കര്‍ണാടകയിലും പരിസ്ഥിതി സൗഹൃദ ഇന്ധനം വ്യാപകമാക്കുന്നതാണ് പദ്ധതി.
12 എം.എം.എസ് സി.എം.ഡി വാതക നീക്ക ശേഷിയുള്ള 450 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൈപ്പ് ലൈന്‍, കൊച്ചിയിലെ ലിക്വിഫൈഡ് പ്രകൃതി വാതക (എല്‍.എന്‍.ജി) റീഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍ നിന്നുള്ള വാതകം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ വഴി, മംഗലാപുരത്തെത്തും.
3000 കോടി ചെലവുവരുന്ന പദ്ധതി, 10 ജില്ലകളില്‍ തടസരഹിതവും, സൗകര്യപ്രദവുമായ രീതിയില്‍ പരിസ്ഥിതി സൗഹൃദപരവും കുറഞ്ഞ വിലയും ഉള്ള പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് ലഭ്യമാക്കുമെന്ന് ഗെയില്‍ ഡയറക്ടര്‍ എം.വി അയ്യര്‍ അറിയിച്ചു. പെട്രോ കെമിക്കല്‍, ഊര്‍ജം, രാസവളം എന്നിവയ്ക്ക് സംശുദ്ധമായ ഇന്ധനമാണ് പൈപ്പ് ലൈന്‍ നല്‍കുന്നത്. മള്‍ട്ടിപ്പിള്‍ വാതകാധിഷ്ടിത വ്യവസായങ്ങള്‍ക്ക് വളരാനുള്ള അവസരം സൃഷ്ടിക്കും. രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയും പ്രത്യക്ഷമായും പരോക്ഷമായും ഒട്ടേറെ പേര്‍ക്ക് തൊഴിലും ലഭ്യമാക്കും. നിര്‍മാണ വേളയില്‍ പൈപ്പ് ലൈന്‍ പദ്ധതി 12 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.എന്‍ജിനിയറിങ് വെല്ലുവിളിയായിരുന്നു ജനം തിങ്ങിപ്പാര്‍ക്കുന്ന കേരളത്തിലൂടെയുള്ള ക്രോസ് കണ്‍ട്രി പ്രകൃതി വാതക പൈപ്പ് ലൈന്‍ ഇടീല്‍. ചതുപ്പ്, വെള്ളക്കെട്ട്, പാറ, കുന്നുംപുറങ്ങള്‍ എന്നിവയിലൂടെ ഒക്കെയുള്ള നിര്‍മാണം സങ്കീര്‍ണമായിരുന്നു.414 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കേരളത്തിലെ പൈപ്പ് ലൈന്‍ കടന്നുപോയത് പുഴകളിലൂടെയും മത്സ്യക്കുളങ്ങളിലൂടെയുമൊക്കെയാണ്. 100 പ്രദേശങ്ങളിലെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അയ്യര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."