HOME
DETAILS
MAL
നിങ്ങളാരെങ്കിലും അവരെ കണ്ടുവോ ? അട്ടപ്പാടിയില്‍ ഒരു ഗോത്രസമൂഹം കൂട്ടത്തോടെ അപ്രത്യക്ഷമായി
backup
January 04 2021 | 10:01 AM
അഗളി: ആദിവാസി വികസന പദ്ധതികളുടെ സ്വപ്നഭൂമിയായ അട്ടപ്പാടിയില്‍നിന്ന് ഒരു ഗോത്രവംശം കൂട്ടത്തോടെ നാടുനീങ്ങി. ഷോളയൂര്‍ പഞ്ചായത്തില്‍ അണക്കാടു ഭാഗത്തു താമസിച്ചിരുന്ന 'വലയര്‍ ' വിഭാഗക്കാരെയാണ് കാണാതായത്.
സര്‍ക്കാര്‍ രേഖകളില്‍ അടുത്ത കാലം വരെ ഏതാനും കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നതായി പറയുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ എവിടെയെന്ന് ആര്‍ക്കും അറിവില്ല. വീടിന്റെ ചെറിയ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും കാണുന്നില്ല.ഷോളയൂരില്‍നിന്ന് ഏതാനും മണിക്കൂറുകള്‍ നടന്ന് അണക്കാട് പ്രദേശത്ത് അനേകം വര്‍ഷങ്ങളായി താമസിച്ചിരുന്ന 'വലയര്‍ ' വിഭാഗക്കാരെ കുറിച്ച് തൊട്ടടുത്തു താമസിക്കുന്ന ആദിവാസികള്‍ക്കുപോലും കാര്യമായി അറിവില്ല. അണക്കാട് ഇന്ന് വിജനമാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് ഇവിടെ 40ല്‍ അധികം കുടുംബങ്ങള്‍ സ്ഥിരതാമസക്കാരായിരുന്നു.
അണക്കാടിനു സമീപത്തായി മറ്റ് ആദിവാസി ഊരുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ തികച്ചും ഒറ്റപ്പെട്ട് ആരോടും കൂടുതല്‍ ബന്ധപ്പെടാതെ കഴിഞ്ഞു കൂടാനാണ് ഇഷ്ടപ്പെട്ടിരുന്നത്. സര്‍ക്കാര്‍ രേഖകളില്‍ ഇവര്‍ പട്ടിക ജാതിയില്‍പെട്ടവരായിരുന്നു. ഇവര്‍ക്ക് റേഷന്‍ കാര്‍ഡും വോട്ടവകാശവും ഉണ്ടായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. കൂട്ടത്തോടെയുള്ള ഇവരുടെയുള്ള മാറ്റത്തിന് എന്തായിരിക്കാം കാരണമെന്ന് അന്വേഷിക്കുകയാണ് നരവംശ ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെയുള്ളവര്‍.
ആരാണ് 'വലയര്‍'
പൊതുസമൂഹത്തില്‍നിന്നു മാറി സ്വന്തമായി നിര്‍മിച്ച ചെറിയ മണ്‍വീടുകളില്‍ ഒറ്റപ്പെട്ട് താമസം. പുറത്തുനിന്നുള്ള ഒരാളെയും വീട്ടില്‍ കയറ്റില്ല. കാലി വളര്‍ത്തലാണ് മുഖ്യ തൊഴിലെങ്കിലും പശുവിന്‍ പാല്‍ കുടിക്കില്ല - അതു പശുക്കുട്ടികള്‍ക്കുള്ളതാണ്. പുരുഷന്മാര്‍ മുടി നീട്ടിവളര്‍ത്തും. കുട്ടികളെ പഠിക്കാന്‍ വിടില്ല. മണ്ണെണ്ണയ്ക്കു പകരം കൊട്ടെണ്ണയാണ് ഉപയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."