വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന് ഇനി നോര്‍ക്ക റൂട്ട്സ് ജില്ലാ സെല്ലുകള്‍ വഴിയും
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷന് സേവനങ്ങള്‍ ഇനി നോര്‍ക്ക റൂട്ട്സ് ജില്ലാ സെല്ലുകള്‍ മുഖേനയും. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലാ കലക്ടേറേറ്റുകളിലെ നോര്‍ക്ക റൂട്ട്സ് ജില്ലാ സെല്ലുകള്‍ വഴിയാകും ഇതു നല്‍കുക.
വിദേശരാജ്യങ്ങളില്‍ സമര്‍പ്പിക്കാന്‍ കേരളത്തില്‍ നിന്നുളള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷന് സേവനം ലഭ്യമാക്കാനുള്ള നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സിനെ അധികാരപ്പെടുത്തിയിരുന്നു. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യണല്‍ കേന്ദ്രങ്ങളില്‍ സേവനം ലഭ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൊതു ജനങ്ങള്‍ക്ക് ഇത്തരം ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന് വിഭാഗത്തില്‍ രേഖകള്‍ നേരിട്ടു സമര്‍പ്പിക്കേണ്ടതില്ല.
വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷന് സൗകര്യം കൂടി നോര്‍ക്കയില്‍ ലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളില്‍ സമര്‍പ്പിക്കാനുള്ള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷന് നോര്‍ക്ക റൂട്ട്സ് ഓഫിസുകള്‍ മുഖാന്തിരം ഉദ്യോഗാര്‍ഥികള്‍ക്കും പ്രവാസികള്‍ക്കും ലഭ്യമാകും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളായ ജന ന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ അഫിഡവിറ്റുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സിന്റെ മേഖലാ ഓഫിസുകളിലും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലാ കലക്ട്രേറ്റുകളിലെ നോര്‍ക്ക റൂട്ട്സ് ജില്ലാ സെല്ലുകളിലും നല്‍കാം.
അറ്റസ്റ്റേഷന് സേവനങ്ങള്‍ക്കായി www.nork-aroots.org
എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."