'കൂട്ടിലടച്ച വെറുമൊരു ചാവാലിയാണ് ലാലുമോന്‍'-കസ്റ്റംസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം അനുകൂല സംഘടന
തിരുവനന്തപുരം: കസ്റ്റംസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടന. അസിസ്റ്റന്റ് കമ്മീഷണറെ പേരെടുത്ത് പറഞ്ഞാണ് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വിമര്‍ശനം. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ് എന്ന തലക്കെട്ടിലുള്ള നോട്ടിസിലാണ് കസ്റ്റംസിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
കൂട്ടിലടച്ച വെറുമൊരു ചാവാലിയാണ് ലാലുമോന്‍. ജീവനക്കാര്‍ക്കെതിരെ അന്യായമായി ഉയരുന്ന കൈകള്‍ പിന്നവിടെ ഉണ്ടാവില്ല- നോട്ടിസില്‍ പറയുന്നു.
കേന്ദ്രത്തിലെ മോട്ടാഭായിയുടേയും ഛോട്ടാ ഭായിയുടേയും പാദസേവകരായ ഏതെങ്കിലും പടുജന്മങ്ങള്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ മൂക്കില്‍ കയറ്റിക്കളയാമെന്ന് കരുതുന്നുവെങ്കില്‍ അത്തരക്കാരോട് പോ മോനെ ലാലു എന്നേ പറയാനുള്ളു. ഭരണഘടനയെ മുറുകെ പിടിച്ച് ജനാധിപത്യത്തിന്റെ കാവലാളുകള്‍ ഭരണം നടത്തുന്ന നാടാണിത്. എതിനെ പിരിച്ചു വിട്ട് സംഘിക്കൈകളില്‍ ഏല്‍പിക്കാമെന്ന് ഏതെങ്കിലും വടക്കന്‍ ഗോസ്വാമി നാഗ്പൂരില്‍ നിന്ന് അച്ചാരവും വാങ്ങി വന്നാല്‍ അത് കളസം കീറുന്ന പണിയായി പോകും ഓര്‍ത്തോ- നോട്ടിസില്‍ പറയുന്നു.
ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും സംഘടന പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."