HOME
DETAILS

ലോക്‌സഭാ ഹാജർ നിലയിൽ ഒന്നാം സ്ഥാനത്ത് മുസ്‌ലിം ലീഗ് എംപിമാർ

  
backup
January 13 2022 | 09:01 AM

national-lok-sabha-attendance-muslim-league-mps-in-front-2022

ന്യൂഡൽഹി: 17ാം ലോക്‌സഭയിലെ ഹാജർനിലയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എംപിമാർ ഒന്നാം സ്ഥാനത്ത്. പാർട്ടി അടിസ്ഥാനത്തിൽ, ലീഗിലെ 67 ശതമാനം അംഗങ്ങൾക്കും സഭയിൽ 90 ശതമാനത്തിലേറെ ഹാജരുണ്ട്. കേരളത്തിൽനിന്നുള്ള ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്‌നാട്ടിൽ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്‌സഭയിലെ ലീഗ് എംപിമാർ. കണക്കുകൾ ഉദ്ധരിച്ച് ഡാറ്റാ വെബ്‌സൈറ്റായ ഫാക്ട്‌ലി ഡോട് ഇൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

542 അംഗ സഭയിൽ മന്ത്രിസഭയിലുള്ള 59 പേർ ഒഴിച്ചാൽ 481 പേരാണ് രജിസ്റ്ററിൽ ഒപ്പിടേണ്ടത്. ഇതിൽ 148 അംഗങ്ങൾക്ക് മാതമ്രാണ് 90 ശതമാനത്തിൽ കൂടുതൽ ഹാജരുള്ളത് എന്നതാണ് ശ്രദ്ധേയം. 93 അംഗങ്ങൾക്ക് 50 ശതമാനത്തിൽ താഴെയാണ് ഹാജർ. ആറു എംപിമാർ മാത്രമേ സഭ നടന്ന 149 ദിവസവും ഹാജരായിട്ടുള്ളൂ.

പാർട്ടിയിലെ അമ്പത് ശതമാനത്തിലേറെ എംപിമാരും 90 ശതമാനത്തിലേറെ ഹാജർ നേടിയ മൂന്നു പാർട്ടികളാണ് ഈ ലോക്‌സഭയിലുള്ളത്. മൂന്ന് എംപിമാരുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനു പുറമേ, പത്ത് എംപിമാരുള്ള ബഹുജൻ സമാജ്‌വാദി പാർട്ടി(ബിഎസ്പി)യും 16 എംപിമാരുള്ള ജനതാദൾ യുണൈറ്റഡും. അമ്പത് ശതമാനത്തിലേറെ അംഗങ്ങൾ 90 ശതമാനത്തിൽ കൂടുതൽ ഹാജർ നേടിയ ഏക ദേശീയ കക്ഷി ബിഎസ്പിയാണ്. പാർട്ടിയിലെ 60 ശതമാനം അംഗങ്ങൾക്കും 90 ശതമാനത്തിലേറെ ഹാജരുണ്ട്.

ലോക്‌സഭയുടെ, ഇക്കഴിഞ്ഞ ശൈത്യകാല സെഷൻ ഉൾപ്പെടെയുള്ള കണക്കുകളാണ് ഫാക്ട്‌ലി റിപ്പോർട്ട് ചെയ്തിട്ടുള്ളത് രജിസ്റ്ററിലോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഒപ്പു വച്ച അംഗങ്ങളുടെ ഹാജർനിലയാണ് ഫാക്ട്‌ലി പരിശോധിച്ചത്. രജിസ്റ്ററിൽ ഒപ്പിട്ടാൽ മാത്രമേ ചട്ടപ്രകാരം സഭയിൽ ഹാജരായതായി പരിഗണിക്കൂ.

മറ്റു ദേശീയ കക്ഷികളിൽ അമ്പത് ശതമാനത്തിൽ താഴെ അംഗങ്ങൾ 90 ശതമാനം ഹാജർ നേടിയതിൽ ബിജെപിയാണ് മുമ്പിൽ, 44 ശതമാനം. സിപിഎം 33%, എൻസിപി 20%, കോൺഗ്രസ് 19% എന്നിങ്ങനെയാണ് മറ്റു ദേശീയ രാഷ്ട്രീയപ്പാർട്ടികളുടെ നില. ഡിഎംകെയാണ് ഏറ്റവും താഴെ. പാർട്ടിയിൽ എട്ടു ശതമാനം പേർക്കു മാത്രമാണ് 90 ശതമാനത്തിൽ കൂടുതൽ ഹാജരുള്ളത്. സഭയിൽ കോൺഗ്രസിന് 53 ഉം സിപിഎമ്മിന് മൂന്നും എൻസിപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. 301 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

ശൈത്യകാല സമ്മേളനം അവസാനിച്ചതോടെ 17ാം ലോക്‌സഭ അഞ്ചു വർഷക്കാലാവധിയുടെ പാതിയും തികച്ചിരിക്കുകയാണ്. നിലവിൽ വന്ന 2019 മുതൽ ഇതുവരെ ഏഴു സെഷനുകളിലായി 149 ദിവസമാണ് ലോക്‌സഭ സമ്മേളിച്ചിട്ടുള്ളത്. ഇതുവരെ സമ്മേളിച്ച ഏഴു സെഷനിൽ ഒന്നിൽപ്പോലും 80 ശതമാനത്തിൽ കൂടുതൽ ശരാശരി ഹാജർ നിലയില്ല. ആദ്യ സെഷനിൽ 76 ശതമാനമാണ് ഹാജർ നില. ഒന്നും രണ്ടും ലോക്ഡൗണിന് ഇടയിൽ നടന്ന നാല്, അഞ്ച് സെഷനുകളിൽ യഥാക്രമം 64, 60 ശതമാനവും. നാലാം സെഷൻ പത്തു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 25 ദിവസമായിരുന്നു അഞ്ചാം സെഷൻ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago