സിഎച്ച് സെന്റർ ബഹ്‌റൈൻ ചാപ്റ്ററിന് പുതിയഭാരവാഹികളെ പ്രഖ്യാപിച്ചു
മനാമ: മുസ്ലിം ലീഗിന്‍റെ നേതൃത്വത്തില്‍ ആതുരരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സി.എച്ച്. സെന്‍ററിന്‍റെ ബഹ്റൈന്‍ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികള്‍:
എസ്.വി. ജലീൽ (പ്രസിഡന്‍റ്), ടിപ് ടോപ് ഉസ്മാൻ (വർക്കിങ് പ്രസി), ഫൈസൽ കോട്ടപ്പള്ളി, റിയാസ് വെള്ളച്ചാൽ, ഇസ്മായിൽ പയ്യന്നൂര്, റഷീദ് ആറ്റൂർ, ഇൻമാസ് ബാബു (വൈ. പ്രസി), പി.കെ. ഇസ്ഹാഖ് (ജന. സെക്രട്ടറി), ഫൈസൽ കണ്ടീതായ, റിയാസ് പട്ല, കാസിം നൊച്ചാട്, ഷാജഹാൻ പരപ്പൻപൊയിൽ, ഹുസൈൻ വയനാട്, ലത്തീഫ് കൊയിലാണ്ടി (സെക്ര), കുട്ടൂസ മുണ്ടേരി (ട്രഷറര്‍).
രക്ഷാധികാരികൾ: ഹബീബ് റഹ്‌മാൻ, അസൈനാർ കളത്തിങ്ങൽ, റസാഖ് മൂഴിക്കൽ, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, റഫീഖ് നാദാപുരം.
ചടങ്ങില്‍ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, വൈസ് പ്രസിഡൻറുമാരായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഷാഫി പാറക്കട്ട എന്നിവർ സംസാരിച്ചു. റഫീഖ് നാദാപുരം വരവുചെലവ് കണക്കും പി.കെ. ഇസ്ഹാഖ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."