മലർവാടി ലിറ്റിൽ സ്‌കോളർ: രജിസ്ട്രേഷൻ ആരംഭിച്ചു
മക്ക: മലർവാടി ബാലസംഘവുo ടീൻ ഇന്ത്യയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'ഗ്ലോബൽ ലിറ്റിൽ സ്കോളർ' ഓൺലൈൻ വിജ്ഞാനോത്സവത്തിൻറെ മക്ക മേഖല രജിസ്ട്രേഷൻ ആരംഭിച്ചു. മക്കയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ രജിസ്‌ട്രേഷൻ പരിപാടികൾക്ക് നൗഷാദ് ഫറാജ്, മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് തുടക്കം കുറിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരം പൊതു വിജ്ഞാനം, ആനുകാലികം, കല, സാഹിത്യം, ശാസ്ത്രം, ഭാഷ, ചരിത്രം, കായികം, ഐ ടി, മെന്റൽ എബിലിറ്റി തുടങ്ങിയ തുടങ്ങിയവുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. എൽ പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരമുണ്ടായിരിക്കും. ലിറ്റിൽ സ്‌കോളർ വിജ്ഞാനോത്സവം മക്ക സോൺ മലർവാടി കോഡിനേറ്റർ സഫീർ മഞ്ചേരി, പബ്ളിസിറ്റി കൺവീനർ ഇഖ്ബാൽ ചെമ്പാൻ, ഷമീൽ ചേന്ദമംഗല്ലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റും 0506061059 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സഊദി വെസ്റ്റേൻ പ്രൊവിൻസ് സ്വാഗതസംഘം രൂപീകരിച്ചു. എൻ.കെ അബ്ദുൽ റഹീം മുഖ്യ രക്ഷാധികാരിയും എ. നജ്മുദ്ദീൻ ജനറൽ കോഡിനേറ്ററും കെ.കെ നിസാർ, സാബിത്ത് മഞ്ചേരി എന്നിവർ അസി. കോഡിനേറ്റർമാരുമായ കമ്മിറ്റിയിൽ അബ്ദുശുക്കൂർ അലി, അബ്‌ദുസലീം വേങ്ങര, സി.എച്ച് ബഷീർ, വി.എം സഫറുള്ള, അബ്ദുൽ ഹക്കീം, ജാബിർ വാണിയമ്പലം, അബ്ദുൽ റഹ്മാൻ വടുതല, റഷീദ് കടവത്തൂർ, നൗഷാദ് നിഡോളി, മൂസ്സ മാനു മദീന, സഫീർ മക്ക, ഇസ്മയിൽ മാനു ജിസാൻ എന്നിവർ അംഗങ്ങളാണ്. മത്സരത്തിനായി വെസ്റ്റേൻ പ്രൊവിൻസിന് കീഴിലുള്ള രജിസ്ട്രേഷൻ തനിമ ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അലി ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ 10 വരെ ക്‌ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ജനുവരി 23 മുതൽ ഫെബ്രുവരി 28 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."