വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ എങ്ങനെ സിഗ്നലിലേക്ക് മാറ്റാം- 3 Steps
ഉപയോക്താക്കളുടെ സ്വകാര്യതാ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന വാട്‌സ്ആപ്പിന്റെ പ്രഖ്യാപനത്തോടെ ആളുകള്‍ കൂട്ടത്തോടെ സിഗ്നല്‍ എന്ന മെസേജിങ് ആപ്പിലേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ട്. ആപ്പ് കൊള്ളാമെങ്കിലും പലരും അവിടെ എത്തിയിട്ടില്ലെന്ന് പരാതിപ്പെടുന്നവരുമുണ്ട്. വാട്‌സ്ആപ്പിന്റെ അത്രയും ജനപ്രിയമായിട്ടില്ലെന്നത് സത്യംതന്നെ. എന്നാല്‍ സിഗ്നലില്‍ സജീവമാകാനാണ് പലരും ആഗ്രഹിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി സിഗ്നല്‍ മാറിക്കഴിഞ്ഞു. ഭൂരിഭാഗം വാട്‌സ്ആപ്പ് ഉപയോക്താക്കളും കുടുംബത്തെയും സുഹൃത്തുക്കളെയും കൂട്ടി അങ്ങോട്ടേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇപ്പോള്‍ വാട്‌സ്ആപ്പിലുള്ള ഗ്രൂപ്പുകള്‍ അതേപടി സിഗ്നലില്‍ ലഭ്യമാക്കുകയെന്ന കടമ്പ മുന്നിലുണ്ട്. അതിനൊരു എളുപ്പവഴിയാണിവിടെ...
Step 1: സിഗ്നലില്‍ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുക
സിഗ്നല്‍ ആപ്പില്‍ ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയാണ് ആദ്യ പടി. ഒന്നോ രണ്ടോ പേരെ മാന്വലായി ആഡ് ചെയ്യേണ്ടിവരും. ഗ്രൂപ്പിന്റെ പേര് പഴയതു തന്നെയാക്കാം. ഐക്കണും മാറ്റാം.
Step 2: ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് എടുക്കുക
ഗ്രൂപ്പ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ സെറ്റിങ്‌സില്‍ പോയാല്‍ 'Group Link' കിട്ടും. ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ലിങ്ക് കോപ്പി ചെയ്യുക.
Step 3: ലിങ്ക് വാട്‌സ്ആപ്പ് ഗ്രൂപ്പിലിടുക
ഈ ലിങ്ക് നിങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ (മാറ്റാനുദ്ധേശിക്കുന്ന ഗ്രൂപ്പില്‍) ഷെയര്‍ ചെയ്യുക. ഇതുവഴി ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെല്ലാം പെട്ടെന്നു തന്നെ സിഗ്നല്‍ ഗ്രൂപ്പില്‍ ചേരാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."