251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്ത മോഹിത് ഗോയല്‍ 200 കോടി രൂപയുടെ ഡ്രൈഫ്രൂട്ട് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
ലഖ്‌നോ: 251 രൂപയ്ക്ക് ഫ്രീഡം സ്മാര്‍ട്ട്‌ഫോണ്‍ എന്ന വാഗ്ദാനം നല്‍കിയ മോഹിത് ഗോയല്‍ പുതിയ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. 200 കോടി രൂപയുടെ ഡ്രൈഫൂട്ട് തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
ദുബായ് ഡ്രൈ ഫ്രൂഡ്‌സ് ആന്റ് സ്‌പൈസെസ് ഹബ് എന്ന പേരിലാണ് ഗോയല്‍ മറ്റ് അഞ്ച് പേരോടൊപ്പം കമ്പനി തുടങ്ങിയത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി കമ്പനിക്കെതിരെ 40ത്തോളം പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് പൊലിസ് കേസെടുത്തത്.
രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വ്യാപാരികളില്‍ നിന്നായി തട്ടിപ്പുകാര്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വിലക്ക് ഡ്രൈ ഫ്രൂട്ട്‌സ് വാങ്ങും. വിശ്വാസ്യത സമ്പാദിക്കാനായി ആദ്യം പണം സമയബന്ധിതമായി നല്‍കും. പിന്നീട് വലിയ തോതില്‍ ഡ്രൈ ഫ്രൂട്‌സ് വാങ്ങിക്കുകയും 40 ശതമാനം വില നെറ്റ് ബാങ്കിങ് മുഖേന കൈ മാറുകയും ചെയ്യും. ബാക്കി തുകയ്ക്ക് പകരം ചെക്ക് കൈമാറുകയാണ് പതിവ്. ഈ ചെക്ക് ബാങ്കില്‍ നിന്ന് മടങ്ങിയതോടെയാണ് വ്യാപാരികള്‍ പരാതിയുമായെത്തിയത്. മുഴുവന്‍ തുകയും നല്‍കാതെ വാങ്ങിയ ഡ്രൈ ഫ്രൂട്‌സ് തട്ടിപ്പുകാര്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയും വന്‍ തുക സമ്പാദിക്കുകയും ചെയ്തതായി പൊലിസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് നോയിഡ പൊലിസ് ഗോയലിനയെയും കൂട്ടാളി ഓം പ്രകാശ് ജാന്‍ജിദിനെയും അറസ്റ്റ് ചെയ്തത്. ഓഡി ഉള്‍പ്പെടെ രണ്ട് കാറുകള്‍, ഡ്രൈ ഫ്രൂട്‌സ്, ചില രേഖകള്‍ തുടങ്ങിയവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
2016 ലാണ് മോഹിത് ഗോയല്‍ റിങ്ങിങ്ങ് ബെല്‍സ് എന്ന കമ്പനി രൂപീകരിച്ച 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ വാഗ്ദാനം ഇതുവരെ നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."