HOME
DETAILS
MAL
വ്യോമപാത തുറന്നു; ഖത്തര്‍ വിമാനങ്ങള്‍ ഇനി ബഹ്റൈനിലും ഇറങ്ങും..
backup
January 13 2021 | 00:01 AM
മനാമ: സഊദി അറേബ്യക്കു പിന്നാലെ ഖത്തർ വിമാനങ്ങൾക്ക് ബഹ്റൈനും വ്യോമ പാത തുറന്നു.
ഇതോടെ ഖത്തര്‍ വിമാനങ്ങള്‍ ഇനി ബഹ്റൈൻ വിമാനത്താവളത്തിലും ഇറങ്ങും. ഖത്തർ എയർവേസിന് ബഹ്റൈെൻറ വ്യോമപാത ഉപയോഗിക്കാനും സാധിക്കും.
നേരത്തെ ഖത്തർ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്ത് കഴിഞ്ഞദിവസമാണ് വ്യോമ ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ഉത്തരവിറക്കിയത്.
സഊദിയില്‍ നടന്ന ജി.സി.സി സമ്മേളനത്തിൽ ഖത്തറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കരാറിൽ ഒപ്പിട്ടതിനെ തുടർന്ന് നേരത്തെ സൗദി വ്യോമപാത ഖത്തറിന് തുറന്നുകൊടുത്തിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ബഹ്റൈെൻറയും നടപടി.
ഖത്തറിലും ബഹ്റൈനിലുമായി വിവാഹ ബന്ധമുള്ള നിരവധി സ്വദേശികള്‍ക്കും ബിസിനസ് ബന്ധമുള്ള വിദേശികള്‍ക്കും ഇത് ഏറെ ഉപകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."