റിയാദിൽ വ്യാജ സംസം ഫാക്‌ടറി കണ്ടെത്തി; വിദേശികൾ പിടിയിൽ, വീഡിയോ
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ വ്യാജ സംസം ഫാക്‌ടറി കണ്ടെത്തി. സുരക്ഷാ അധികൃതരുടെ സഹായത്തോടെ കൺട്രോൾ ആൻഡ് ഇൻസ്‌പെക്ഷൻ വിഭാഗം നടത്തിയ റെയ്‌ഡിൽ വൻ വ്യവസായമാണ് പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വ്യാജ സംസം ഫാക്‌ടറി നിർമ്മിച്ച് ഉൽപാദനം നടത്തുന്ന വിദേശികളുടെ സംഘമാണ് പിടിയിലായത്. വൻ തോതിൽ വ്യാജ സംസം നിമ്മിച്ച് വിപണനം നടത്തുന്നതിനുള്ള സാമഗ്രികളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കന്നാസുകളിൽ വെള്ളം ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളും ബോട്ടിലുകളിൽ ഒട്ടിക്കുന്നതിനുള്ള സ്റ്റിക്കറുകളും മറ്റു സജ്ജീകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. ഇതിനു പിന്നിൽ പ്രവർത്തിച്ച സംഘത്തെ അറസ്‌റ്റ് ചെയ്യുകയും കേന്ദ്രം സീൽ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. സംഘത്തെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
വീഡിയോ
[video width="1280" height="720" mp4="https://suprabhaatham.com/wp-content/uploads/2021/01/2021_01_13_07_50_16_gPmBkzMbLSkxa9tu.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."