HOME
DETAILS
MAL
സോഫ്റ്റ് വെയറില്‍ പിഴവില്ല; സംസ്ഥാനത്തെ ട്രഷറി സുരക്ഷിതമെന്ന് ധനമന്ത്രി
backup
January 13 2021 | 05:01 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികള്‍ സുരക്ഷിതമെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറി ജനകീയ മേല്‍നോട്ടമുള്ള സ്ഥാപനമാണ്. ട്രഷറി തട്ടിപ്പ് കേസില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍ നടപടിയുണ്ടാകും. ട്രഷറി സോഫ്ട് വെയറില്‍ പിഴവില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ് വെയര്‍ കേരളത്തിലേതാണ്. സോഫ്ട് വെയര്‍ പഴുത് ഉപയോഗിച്ച് ട്രഷറി തട്ടിപ്പ് നടന്നിട്ടില്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കിഫ്ബിയെ തകർക്കാൻ ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒരു ഭരണഘടനാ സ്ഥാപനവും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് സിഎജി ചെയ്തത്. ഓഡിറ്റിംഗ് ഘട്ടത്തിൽ ഉന്നയിക്കാത്ത ഭരണഘടന പ്രശ്നമാണ് സിഎജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. സിഎജി ഇടപെടലും ചിലർ കോടതിയിൽ പോയതും കിഫ്ബിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമെന്നും തോമസ് ഐസക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."