2011ലും 2015ലും സിപിഎം ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു-പാലൊളി മുഹമ്മദ് കുട്ടി - വിഡിയോ
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായുള്ള സഹകരണത്തെ വര്‍ഗീയ വാദമായി ചിത്രീകരിച്ച് സി.പി.എം രാഷ്ട്രീയ പ്രചരണം നടത്തുന്നതിനിടെ പഴയ ബന്ധം തുറന്ന് പറഞ്ഞ് സി.പി.എം മുതിര്‍ന്ന് നേതാവ് പാലൊളി മുഹമ്മദ് കുട്ടി. നേരത്തെ പല തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമി സി.പി.എമ്മുമായി ചേര്‍ന്ന് മത്സരിച്ചിരുന്നതായി മുന്‍കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം പറഞ്ഞു.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പരസ്പരം യോജിച്ച് മത്സരിച്ചിരുന്നു. അത് ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനെ മനസിലാക്കാഞ്ഞിട്ടോ ഞങ്ങള്‍ ജമാഅത്തെ ഇസ്ലാമിയെ മനസിലാക്കാഞ്ഞിട്ടോ അല്ല,മുഖ്യശത്രുവിനെ നേരിടുകയായിരുന്നു പരസ്പര ധാരണയ്ക്ക് പിന്നിലെ ലക്ഷ്യമെന്നും പാലൊളി മുഹമ്മദ്കുട്ടി കൂട്ടിചേര്‍ത്തു. സഭാ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ സഹകരണം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് അവര്‍ക്ക് ഒരു നിലപാടുണ്ട്, ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്. സിപിഎമ്മുമായി യോജിക്കാന്‍ കഴിയാത്ത ഒരു നിലപാട് അവര്‍ക്കുണ്ട്. ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്. രണ്ട് കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴല്ലേ സഹകരണം സാധ്യമാകൂ എന്നായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."