'കെ റെയിലിൽ യുദ്ധപ്രഖ്യാപനമില്ല, ആശങ്കകൾ തീർക്കും: റവന്യുമന്ത്രി കെ രാജൻ
തിരുവനന്തപുരം: സിൽവർലൈനിൽ സർക്കാരിന് യുദ്ധപ്രഖ്യാപനമില്ലെന്നും ആശങ്കകൾ തീർക്കുമെന്നും റവന്യുമന്ത്രി കെ രാജൻ . അതേ സമയം ഇടത് ബുദ്ധിജീവികൾ ആവശ്യപ്പെട്ട തിരുത്തലിന് പോലും സർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ഡിപിആർ പ്രസിദ്ധീകരിക്കാൻ നിർബന്ധിതരായ സർക്കാർ ഇപ്പോൾ അയഞ്ഞ സമീപനത്തിലാണ്. പദ്ധതി ഉണ്ടാകാനിടയുള്ള കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളും നിർമ്മാണഘട്ടത്തിൽ തന്നെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നുമുള്ള ഡിപിആറിലെ ആശങ്കകൾ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പിടിവാശി വിട്ട് ചർച്ചയാകാം മാറ്റവുമാകാം എന്നൊക്കെയുള്ള സമീപനം.
ഡിപിആറിൽ ഇനിയും തിരുത്തലാകാമെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവന വലിയ ചർച്ചയാകുന്നുണ്ട്. കേന്ദ്രത്തിന്‍റെ അന്തിമാനുമതിക്ക് സമർപ്പിച്ച ഡിപിആറിൽ കേന്ദ്ര സർക്കാരോ, നീതി ആയോഗോ, റെയിൽവെ ബോർഡോ തിരുത്തലിന് വേണമെങ്കിൽ ആവശ്യപ്പെടാം. കേന്ദ്രം അത്തരമൊരു സമീപനം സ്വീകരിക്കും മുമ്പ് തന്നെ സർക്കാരിന്‍റെ പിന്നോട്ട് പോകൽ ഡിപിആറിൽ സർക്കാറിനുള്ള സംശയമായി വിദഗ്ധർ ഉന്നയിക്കുന്നു
ശാസ്ത്രസാഹിത്യ പരിഷത്ത് ഡിപിആർ പഠിക്കുകയാണ്. ഇടത് ബുദ്ധിജീവികളുടെ എതിർപ്പെങ്കിലും സർക്കാർ കേൾക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."