കെ.എസ്.ആര്.ടി.സിയിലെ ക്രമക്കേട്: കെ.എം ശ്രീകുമാറിനെതിരേ നടപടിക്ക് ആലോചന
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തേക്കും. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് സിഎംഡി ബിജുപ്രഭാകറിന്റെ നിലപാട്. കെ.എസ്.ആര്.ടി.സി എക്സ്ക്യുട്ടീവ് ഡയറക്ടര്‍ കെ.എം ശ്രീകുമാറിനെതിരെ കടുത്ത നടപടിക്ക് ആലോചന.പെന്ഷന് ഉള്‍പ്പെടെ തടഞ്ഞുവെച്ചേക്കും. 15 ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. മെയ് 31 നാണ് കെ.എം ശ്രീകുമാര്‍ വിരമിക്കുന്നത്. കെ.എസ്.ആര്.ടിസിയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു.
കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്നാണ് സിഎംഡി ബിജു പ്രഭാകര്‍ ഇന്നലെ പറഞ്ഞത്. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."