HOME
DETAILS

കറുപ്പ് വെറുപ്പിന്റെ അടയാളമോ

  
backup
January 17 2021 | 06:01 AM

3214521251

വെള്ളക്കാരന്റെ വര്‍ണവെറിക്ക് അന്ത്യമില്ലെന്ന് സ്ഥാപിക്കുന്ന നികൃഷ്ടമായ സംഭവങ്ങളാണ് കഴിഞ്ഞയാഴ്ച അമേരിക്കയില്‍ അരങ്ങേറിയത്. കാലാവധി കഴിയുന്ന പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, താനൊരു വംശീയ വിദ്വേഷിയാണെന്ന് തന്റെ ഭരണകാലത്തിന്റെ അവസാന മണിക്കൂറിലും അസന്നിഗ്ദമായി പ്രഖ്യാപിക്കുകകൂടിയാണിത്.


രാഷ്ട്രീയ മണ്ഡലത്തിലുള്ളവര്‍ മാത്രമല്ല ഈ അധമ പ്രവൃത്തിയെ കുറ്റപ്പെടുത്തിയത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പലരും ട്രംപിന്റെ അധികാരക്കൊതിയെ വിമര്‍ശിക്കുന്നുണ്ട്. കലാരംഗത്താണ് ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങള്‍ നടന്നത്. അമേരിക്കയിലെ മാത്രമല്ല മറ്റു പല നാടുകളിലെയും കലാകാരന്മാര്‍ തങ്ങളുടെ എതിര്‍പ്പ് പരസ്യമാക്കിക്കഴിഞ്ഞു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രമുഖ റഷ്യന്‍ കലാകാരന്‍ ആന്ദ്രേ മൊളോഡ്കിന്‍ തന്റെ ശില്‍പ്പങ്ങളിലൊന്നായ വൈറ്റ് ഹൗസിന്റ മാതൃകയെ ഫ്രാന്‍സില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ ദാനം ചെയ്ത രക്തത്തില്‍ മുക്കിത്താഴ്ത്തിയിരിക്കുന്ന ഒരു പ്രതിഷ്ഠാപനം ഒരുക്കിയിരുന്നു. 1966ല്‍ വടക്കു പടിഞ്ഞാറന്‍ റഷ്യയില്‍ ജനിച്ച ആന്ദ്രേ റഷ്യയിലെ സമകാലിക കലയിലെ സജീവ സാന്നിധ്യമാണ്. മുഖ്യമായും ഇന്‍സ്റ്റലേഷനുകളാണ് തന്റെ മാധ്യമമായി അദ്ദേഹം ഉപയോഗിക്കുന്നത്. പുതിയ കാലത്തെ സമ്പദ്ഘടന മനുഷ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന നികത്താനാകാത്ത നിശബ്ദതകള്‍ സാമൂഹിക ഘടനയില്‍ ഉണ്ടാക്കുന്ന ഗുരുതരമായ വിള്ളലുകളാണ് മൊളോഡ്കിനിന്റെ ആലേഖ്യങ്ങളില്‍ പലതും.


ശിഥിലമായ സാമൂഹിക ബന്ധങ്ങളെയാണ് അദ്ദേഹം ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. കാപ്പിറ്റോളിലെ അക്രമം വെറും അധികാരക്കൊതി മാത്രമല്ലെന്നും കറുത്തവര്‍ക്കെതിരെ എക്കാലത്തും അമേരിക്ക വച്ചു പുലര്‍ത്തുന്ന അസഹിഷ്ണുതയുടെ അധമമായ അടയാളമാണെന്നും മൊളോഡുകിന്‍ തന്റെ സൃഷ്ടിയിലൂടെ പങ്കുവയ്ക്കുന്നു. തന്റെ രചന പൂര്‍ത്തീകരിക്കാനാവശ്യമായ രക്തം നല്‍കാന്‍ ഫ്രാന്‍സില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ തയ്യാറായതു പോലും കറുത്തവരോടുള്ള വെള്ളക്കാരന്റെ മനോനിലയോടുള്ള പ്രതിഷേധമാണ്. ഈ ഇന്‍സ്റ്റലേഷന്‍ കാപ്പിറ്റോളും വൈറ്റ് ഹൗസും സുപ്രിം കോടതിയും സ്ഥിതിചെയ്യുന്നതും അക്രമികള്‍ നാശനഷ്ടം വരുത്തിയതുമായ വാഷിങ്ടണ്‍ ഡി.സിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു അമേരിക്കന്‍ പ്രദര്‍ശനശാലയുമായി കരാറുണ്ടാക്കിയെങ്കിലും പ്രദര്‍ശനത്തില്‍ നിന്ന് പ്രദര്‍ശന ശാലക്കാര്‍ പിന്‍വാങ്ങിയതിനാല്‍ അതു നടന്നില്ല. പ്രദര്‍ശനം ഫലപ്രാപ്തിയിലെത്തിയില്ലെങ്കിലും ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായതിലൂടെ തന്റെ സൃഷ്ടിപരമായ ദൗത്യം പൂര്‍ത്തിയായെന്നും അത് ആസ്വാദക ലോകത്തിനു മുന്നില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ സാധിക്കുമെന്ന് കരുന്നതായും മൊളോഡ്കിന്‍ കരുതുന്നു. ഇത്തരം അനീതികള്‍ക്കെതിരെ കലാകാരന്മാര്‍ ശക്തമായി പ്രതികരിക്കണമെന്ന അഭിപ്രായക്കാരനാണ് ആന്ദ്രേ മൊളോഡ്കിന്‍.


മൊളോഡ്കിനെപ്പോലെത്തന്നെ അമേരിക്കയിലെ ഡ്രഡ് സ്‌കോട്ട്, ഗ്ലെന്‍ ലിഗോണ്‍, സെറിലിന്‍ മിന്റര്‍ തുടങ്ങിയ പ്രമുഖരായ ചിത്രകാരന്മാരും ഈ സംഭവത്തെ രൂക്ഷമായി അപലപിച്ചിട്ടുണ്ട്.


കാപ്പിറ്റോള്‍ ഒട്ടനവധി കലാസൃഷ്ടികളുടെ ശേഖരണകേന്ദ്രം കൂടിയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കീര്‍ത്തിമാനായ ചിത്രകാരന്‍ ജോണ്‍ ട്രമ്പുള്‍ 1818ല്‍ രചിച്ച 'ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപ്പെന്‍ന്റന്‍സ്' എന്ന പ്രശസ്ത ചിത്രവും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ വെങ്കലത്തിലുള്ള പൂര്‍ണകായ പ്രതിമയും കാപ്പിറ്റോളില്‍ അതിക്രമിച്ചു കടന്ന അക്രമികള്‍ നശിപ്പിച്ചു. അമേരിക്കയുടെ കോളനികളെല്ലാം ചേര്‍ന്ന് ഐക്യപ്പെടുന്നതിന്റെ കരാര്‍ ഒപ്പുവയ്ക്കുന്ന രംഗമാണ് ചിത്രത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ ചിത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നതിലെ രാഷ്ട്രീയപരമായ ഉദ്ദേശശുദ്ധി സംശയാതീതമാണ്. അമേരിക്കയുടെ സ്വാതന്ത്ര്യം ട്രംപോ അദ്ദേഹത്തിന്റെ അനുയായികളോ അംഗീകരിക്കുന്നില്ല എന്ന രാഷ്ട്രീയ സത്യമാണ് അത് അടയാളപ്പെടുന്നത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ആകട്ടേ, സ്വയമൊരു നീഗ്രോയും അവര്‍ക്കു വേണ്ടി പോരാടിയ ആളുമായിരുന്നു. 'അനീതി നീതിക്ക് ഭീഷണിയാണ് എവിടെയു'മെന്ന് ഉദ്‌ബോധിപ്പിച്ച അദ്ദേഹം നീതിക്കു വേണ്ടി കേഴുന്ന പാവപ്പെട്ടവരുടെ അത്താണിയായി ജനഹൃദയങ്ങളില്‍ വമ്പിച്ച സ്ഥാനം നേടി. 1955മുതല്‍ അമേരിക്കയാകെ സഞ്ചരിച്ചുകൊണ്ട് ജനങ്ങളുമായി സംവദിച്ച അദ്ദേഹം പതിനൊന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഇരുപത്തയ്യായിരം ഇടങ്ങളില്‍ ജനസാഗരങ്ങളെ അഭിസംബോധന ചെയ്തു. 1964ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിന്റെ സേവനങ്ങളെ പുരസ്‌കരിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആധിപൂണ്ട ചില വിഘടനവാദികള്‍ 1968ല്‍ ലൂഥന്‍ കിങ്ങിനെ കൊന്നുകളയുംവരെ ആ ജീവിതം പാവങ്ങള്‍ക്കു വേണ്ടി കര്‍മനിരതമായിരുന്നു. കറുത്തവനെ മഹത്വപ്പെടുത്തുന്നതിലുള്ള കടുത്ത എതിര്‍പ്പാണ് അക്രമികള്‍ കിങ്ങിന്റെ പ്രതിമ തകര്‍ക്കുകവഴി പ്രകടിപ്പിച്ചത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൊലിസും സര്‍ക്കാരും ആരംഭിച്ചെങ്കിലും അതിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പ്രാഥമിക നിരീക്ഷണത്തില്‍ കാപ്പിറ്റോളില്‍ സൂക്ഷിച്ചിട്ടുള്ള പ്രശസ്തങ്ങളായ നിരവധി കലാസൃഷ്ടികള്‍ കാര്യമായ കേടുപാടുകളേല്‍ക്കാതെ ഇരിക്കുന്നുണ്ടെന്നാണ്. അതേസമയം, മരത്തില്‍ പണിത പഴമ നിലനിര്‍ത്തി സംരക്ഷിക്കുന്ന പല വാതിലുകളും ജനലുകളും തകര്‍ത്തിട്ടുണ്ട്. ഒട്ടനവധി ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയോ കൊള്ളയടിച്ചു കൊണ്ടുപോകുകയോ ചെയ്തിട്ടുണ്ട്. കൂടാതെ ഒരു മാര്‍ബിള്‍ ശില്‍പ്പത്തില്‍ രക്തം തേച്ച് വികൃതമാക്കിയതായും കണ്ടെത്തി.


ലോകത്തെമ്പാടും വെളുത്തവര്‍ കറുത്തവര്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കരിക്കാനാവാത്തവിധം കാട്ടാളത്തം നിറഞ്ഞതാണ്. കറുത്തവരുടെ വിമോചനത്തിന് വേണ്ടി പാടിയ ആഫ്രിക്കന്‍ കവി ബെഞ്ചമിന്‍ മൊളോയിസ് എന്ന കവിയെ പീറ്റര്‍ വില്യം ബോത്തയുടെ അധിനിവേശ സര്‍ക്കാര്‍ ഒരു കൊലക്കുറ്റമാരോപിച്ച് തൂക്കിക്കൊന്നത് 1985 ഒക്ടോബര്‍ 18നാണ്. സ്വന്തം നാട്ടില്‍ വെള്ളക്കാരന്റെ അടിമകളായി ജീവിക്കേണ്ടി വന്ന ജനതയുടെ മോചനത്തിനായി പടപൊരുതിയ മൊളോയിസിനെ വ്യാജക്കുറ്റം ചുമത്തി ഇല്ലാതാക്കിയതിന് സമാനമായി ഇത്തരം നിരവധി പീഡനങ്ങള്‍ ഇപ്പോഴും നടക്കുന്നു. കറുപ്പ് വെറുപ്പിന്റെ ചിഹ്നമാക്കിയ വെള്ളക്കാരന്‍ ഇനിയെന്നാണ് നിറമില്ലാത്ത മനുഷ്യനെ തിരിച്ചറിയുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago