സംസ്ഥാനത്ത് കൊവിഡിന്റെ അതിതീവ്ര വ്യാപനം; അവഗണിച്ചാല്‍ സ്ഥിതി ഗുരുതരമാവും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി ഗുരുതരമാവും. പ്രതിരോധത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
നിലവില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നതുവഴി ഉണ്ടായ രണ്ടാം കോവിഡ് തരംഗം പൂര്‍ണമായി അവസാനിക്കുന്നതിന് മുന്‍പാണ് മൂന്നാം തരംഗം ഉണ്ടായത്. സംസ്ഥാനത്ത് ഡെല്‍റ്റയും ഒമൈക്രോണും പടരുന്നതായി വീണാ ജോര്‍ജ് പറഞ്ഞു.
ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണ്. എങ്കിലും ഒമിക്രോണിനെ അവഗണിക്കാം എന്ന് കരുതരുത്.
ഒമിക്രോണ്‍ നാചുറല്‍ വാക്സിനേഷനാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."