HOME
DETAILS
MAL
പാര്‍ട്ടി സമ്മേളനങ്ങള്‍ കൊവിഡ് നിയന്ത്രണം പാലിച്ച്, കോണ്‍ഗ്രസ് തലപ്പത്ത് ന്യൂനപക്ഷങ്ങളില്ലെന്നാവര്ത്തിച്ച് കോടിയേരി
backup
January 19 2022 | 11:01 AM
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സി.പി.എം സമ്മേളനങ്ങള്‍ നടന്നുവരുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ലെന്നും കളക്ടര്‍മാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന തന്റെ മുന്‍പത്തെ പ്രസ്താവനയും കോടിയേരി ആവര്‍ത്തിച്ചു.
ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ പരിഗണന കോണ്‍ഗ്രസ് നല്‍കിയിരുന്നു. അതില്‍നിന്ന് ഒരു അകല്‍ച്ച വന്നിരിക്കുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."