ഫൈസൽ ബാഫഖി തങ്ങൾ വൈറ്റ് ഗാർഡ് സ്റ്റേറ്റ് കോ-ഓഡിനേറ്റർ
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങളെ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സ്റ്റേറ്റ് കോർഡിനേറ്റർ ആയി തെരഞ്ഞെടുത്തു.
കേരളത്തിൽ ഒരു ലക്ഷത്തിലേറെ അംഗസംഖ്യയുള്ള സന്നദ്ധ സംഘടനയാണ് വൈറ്റ് ഗാർഡ്. പ്രളയക്കെടുതികൾ, കോവിഡ് ബാധിച്ച് മരണപ്പെട്ട അനാഥ മൃതദേ ഹങ്ങൾ മറവു ചെയ്യൽ, ജാതി മത ഭേദമെന്യേ പ്രളയാനന്തരം ആരാധനാലയ ശൂചീകരണം ദുരന്ത ഭൂമികളിൽ അടിയന്തിര സഹായമെത്തിക്കൽ തുടങ്ങി ആശ്വാസ-സേവന പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റിയ സേവന സംഘടനയാണ് വൈറ്റ് ഗാർഡ്.
വൈറ്റ് ഗാർഡിന്റെ സേവനവും നെറ്റ് വർക്കും വിപുലപ്പെടുത്തുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മൂന്നാറിൽ സംഘടിപ്പിക്കപ്പെട്ട യൂത്ത് ലീഗ് സംസ്ഥാന ത്രി ദിന എക്സിക്യൂട്ടീവ് ക്യാമ്പിന്റെ തീരുമാനമനുസരിച്ചാണ് ഫൈസൽ ബാഫഖി തങ്ങൾക്ക് വൈറ്റ് ഗാർഡ് ചുമതല ഏൽപ്പിക്കപ്പെട്ടത്.
മുസ്‌ലിം ലീഗ് നേതാക്കളും മുൻ എം എൽ എ മാരുമായ സയിദ് ഉമർ ബാഫഖി തങ്ങൾ, വി. പി. സി. തങ്ങൾ എന്നിവരുടെ പേരക്കുട്ടിയാണ് ഫൈസൽ ബാഫഖി. മുസ്‌ലിം ലീഗ് പൊന്നാനി മണ്ഡലം പ്രസിഡണ്ട് സയിദ് അഹമ്മദ് ബാഫഖി തങ്ങൾ പിതാവാണ്. പൊന്നാനി മുൻസിപ്പാലിറ്റിയിൽ നിന്ന് രണ്ടു തവണ മത്സരിച്ചു ജയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."