തുര്‍ക്കിയില്‍ കാര്‍ബോംബ് സ്ഫോടനം; ആറു മരണം
അങ്കാറ: തുര്‍ക്കിയില്‍ രണ്ടു കാര്‍ബോംബ് സ്ഫോടനത്തില്‍ ആറുമരണം. പൊലിസ് സ്റ്റേഷന് ലക്ഷ്യംവച്ചാണ് ആക്രമണം നടന്നതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ 120ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആദ്യം കിഴക്കന്‍ പ്രവിശ്യയിലെ വാന്‍ എന്ന സ്ഥലത്താണ് പൊലിസ് സ്റ്റേഷന് സമീപം സ്ഫോടനം നടന്നത്. ഇതില്‍ ഒരു പൊലിസ് ഓഫിസറും രണ്ടു സാധാരണക്കാരും കൊല്ലപ്പെടുകയായിരുന്നു. 20 പൊലിസുകാരുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരുക്കേറ്റു.
ആദ്യ സ്ഫോടനത്തിനു മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു രണ്ടാം സംഭവം. ഇലസിങ് നഗരത്തിലെ പൊലിസ് സ്റ്റേഷന് പരിസരത്തായിരുന്നു ഇത്. മൂന്നു പൊലിസുകാര്‍ ഈ സ്ഫോടനത്തില്‍ മരിച്ചു.
നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുര്‍ദിഷ് വര്‍ക്കേസ് പാര്‍ട്ടിയാണ്(പി.കെ.കെ)സംഭവത്തിനു പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു. നഗരങ്ങളിലെ പൊലിസ് സ്റ്റേഷനുകള്‍ അക്രമിക്കുമെന്ന് പി.കെ.കെ കമാന്‍ഡര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."