HOME
DETAILS
MAL
ആത്മീയത കൈവിടാതെ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ ബാഫഖി തങ്ങള്‍ക്ക് സാധിച്ചു: ജിഫ്‌രി തങ്ങള്‍
backup
January 20 2021 | 03:01 AM
കോഴിക്കോട്: ആത്മീയത കൈവിടാതെ കേരള രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ക്ക് സാധിച്ചുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ബാഫഖി തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബാഫഖി തങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയവും മതവും ഒരു പോലെ കൈകാര്യം ചെയ്ത് സമൂഹത്തിന് മാതൃക തീര്‍ത്ത മഹാനായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാര്‍ മതപണ്ഡിതന്‍മാരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചാണ് മുന്നോട്ട് പോയതെന്നതിന്റെ മികച്ച ഉദാഹരണമാണ് ബാഫഖി തങ്ങള്‍. അത്‌കൊണ്ട് തന്നെ ബാഫഖി തങ്ങളെ മാതൃകയാക്കാന്‍ എല്ലാവരും തയാറാകണം. ബാഫഖി തങ്ങളെ സമൂഹം അംഗീകരിക്കാനുണ്ടായ പ്രധാന കാരണവും ഇതുതന്നെയായിരുന്നുവെന്നും ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ബാഫഖി തങ്ങളുണ്ടായിരുന്ന കാലഘട്ടം കേരള രാഷ്ട്രീയത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നു. രാഷ്ട്രീയത്തില്‍ സ്വയം താല്‍പര്യങ്ങളിലായിരുന്നു. മുസ്‌ലിം ലീഗിലെ മന്ത്രിമാരെ നിര്‍ണയിക്കുന്നതില്‍ പോലും ബാഫഖി തങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ പെരുമാറി. പാര്‍ട്ടിയിലെ സ്ഥാന നിര്‍ണയത്തില്‍ ആരോപണവിധേയരാകുന്നവരുണ്ടാകരുതെന്നനിര്‍ബന്ധം ബാഫഖി തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
അനുസ്മരണ സമ്മേളനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ബാഫഖി തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ ബാഫഖി അധ്യക്ഷനായി. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, എന്‍.പി അബ്ദുല്‍ ഹമീദ്, സയ്യിദ് ഹുസൈന്‍ ബാഫഖി, സയ്യിദ് ഹസന്‍ ബാഫഖി, സയ്യിദ് അഹ്മദ് ബാഫഖി, സയ്യിദ് അബ്ദുല്ലക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.കെ മുഹമ്മദ് (മാനു), എന്‍ജി. പി. മാമുക്കോയ, ആറ്റക്കോയ പള്ളിക്കണ്ടി, പി.പി ഫിറോസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."