HOME
DETAILS
MAL
കര്‍ഷകരുമായി സമിതിയുടെ ആദ്യ ചര്‍ച്ച നാളെ
backup
January 20 2021 | 03:01 AM
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരുമായി സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ ആദ്യ ചര്‍ച്ച നാളെ.
നേരിട്ടുകാണാന്‍ താല്പര്യപ്പെടുന്ന സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും നേരിട്ട് വരാന്‍ കഴിയാത്തവരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചനടത്താന്‍ തയാറാണെന്നും സമിതി അംഗം അനില്‍ ഘന്വാദ് പറഞ്ഞു. ചര്‍ച്ചയ്ക്കായി വരാനും സമിതിയോടൊപ്പം ഇരിക്കാനും സര്‍ക്കാര്‍ താല്പര്യപ്പെടുന്നെങ്കില് ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു. സമിതി സര്‍ക്കാരിന്റെ ഭാഗവും കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകരെ അനുനയിപ്പിച്ച് ഒരു മേശയ്ക്ക് അപ്പുറത്തേക്കു കൊണ്ടുവരികയെന്നതാണ് സമിതിക്കു മുന്‍പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സമിതി അതിനു പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ഭാരതീയ കിസാന്‍ യൂനിയന്‍ (ബി.കെ.യു) പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മാന്‍, ശേത്കാരി സംഘാടന്‍ (മഹാരാഷ്ട്ര) പ്രസിഡന്റ് അനില്‍ ഘന്വാദ്, ഇന്റര്‍നാഷനല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സൗത്ത് ഏഷ്യ ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക വിദഗ്ധന്‍ അശോക് ഗുലാത്തി എന്നിവരെയാണ് സുപ്രിംകോടതി നിയോഗിച്ചത്. ഇതില്‍ ഭൂപീന്ദര്‍ മാന്‍ സമിതിയില്‍നിന്ന് സ്വയം പിന്‍വാങ്ങി. ശേഷിച്ച മൂന്നുപേര്‍ ഇന്നലെ ആദ്യമായി യോഗം ചേര്‍ന്നു. ഈ യോഗത്തിലെ തീരുമാനപ്രകാരമാണ് കര്‍ഷകരുമായുള്ള നാളത്തെ ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."