HOME
DETAILS
MAL
റോഡ് ഷോകള്‍ക്കും റാലികള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ നീട്ടി
backup
January 22 2022 | 15:01 PM
ന്യുഡല്‍ഹി: കോവിഡ് ഭീതിയില്‍ റോഡ് ഷോകള്‍ക്കും റാലികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ നീട്ടി. എന്നാല്‍ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില ഇളവുകളും കമ്മിഷന് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടങ്ങളിലെ വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ പൊതുയോഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചു.
- - തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും പൊതുയോഗങ്ങള്‍ ജനുവരി
- 28 മുതല്‍ അനുവദനീയമാണ്.
- വീടുവീടാന്തരമുള്ള പ്രചാരണങ്ങള്‍ക്കായി, പരമാവധി ആളുകളുടെ എണ്ണം അഞ്ചില്‍ നിന്ന് പത്തായി ഉയര്‍ത്തി
- - തുറസ്സായ സ്ഥലങ്ങളില്‍ പരസ്യത്തിനായി വീഡിയോ വാനുകള്‍ക്ക് അനുമതി നല്കി.
- കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരമാവധി 300 പേരെ അല്ലെങ്കില്‍ ഹാളിന്റെ ശേഷിയുടെ 50 ശതമാനം ഉപയോഗിച്ച് ഇന്‍ഡോര്‍ മീറ്റിംഗുകള്‍ നടത്താന്‍ അനുവദിച്ചിരുന്നു.
നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര കര്‍ശന സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."