2030 ഓടെ സഊദി ലക്ഷ്യമിടുന്നത് 50% റിന്യൂവബിൾ എനർജി
റിയാദ്: സഊദി വിഷൻ 2030 ഓടെ രാജ്യത്തിനാവശ്യമായ ആകെ ഊർജ്ജത്തിന്റെ പകുതിയും റിന്യൂവബിൾ എനർജിയിൽ നിന്നായിരിക്കുമെന്നു അധികൃതർ. ബാക്കിയുള്ള പകുതി ഊർജ്ജമായിരിക്കും ഗ്യാസിൽ നിന്നും ഉൽപാദിപ്പിക്കുകയെന്നു ജിദ്ദയിലെ കിംഗ് അബ്ദുല്ല സിറ്റി ആറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജി ചെയർമാൻ ഡോ: ഖാലിദ് ബിൻ സാലിഹ് പറഞ്ഞു. പതിനൊന്നാം അന്താരാഷ്ട്ര റിന്യൂവബിൾ എനർജി അസംബ്ലിയിൽ സഊദി അറേബ്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങൾ, സേവനങ്ങൾ, സാങ്കേതികവിദ്യകളുടെ പ്രാദേശികവൽക്കരണം എന്നിവ ഉൾപ്പെടുന്ന സുസ്ഥിര പുനരുപയോഗ ഊർജ്ജ മേഖല കെട്ടിപ്പടുക്കുന്നതിനായി സഊദി അറേബ്യ പ്രവർത്തിക്കുന്നു. സഊദി വിഷൻ 2030 അനുസരിച്ച് ദേശീയ പുനരുപയോഗ ഊർജ്ജ പദ്ധതിയുടെ (എൻആർഇപി) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കായി ചട്ടങ്ങൾ പരിഷ്‌കരിക്കുന്നതോടൊപ്പം ഈ മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തെ ഉത്തേജിപ്പിക്കുന്ന നയങ്ങൾക്ക് ഊർജ്ജ മന്ത്രാലയം അംഗീകാരം നൽകിയാതായതും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."