HOME
DETAILS

ഖിലാഫത്ത് സമര നായകന്‍ കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍

  
backup
January 23 2022 | 06:01 AM

95632-653-2022

1921ല്‍ ബ്രിട്ടിഷ് കോളനിവാഴ്ചയ്‌ക്കെതിരേ സന്ധിയില്ലാ സമരം നടത്തിയ മലബാര്‍ സമരനായകരില്‍ പ്രധാനിയാണ് കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍. ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖ്, സിദ്ധവൈദ്യന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് വള്ളുവനാടിന്റെ പല ഭാഗങ്ങളിലും അനേകം ശിഷ്യന്മാര്‍ ഉണ്ടായിരുന്നു.
ബ്രിട്ടിഷ് എഴുത്തുകാരനായ ജി.ആര്‍.എഫ് ടോട്ടന്‍ഹാം തന്റെ പ്രസിദ്ധമായ മാപ്പിള റെബല്യന്‍ എന്ന കൃതിയില്‍ രേഖപ്പെടുത്തിയത് പ്രകാരം 1921ലെ മാപ്പിള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഏഴു പോരാളികളായിരുന്നു. ആലി മുസ്‌ലിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, സീതിക്കോയ തങ്ങള്‍, കാരാട്ട് മൊയ്തീന്‍കുട്ടി ഹാജി, കൊന്നാര് മുഹമ്മദ് കോയ തങ്ങള്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു അവര്‍. ഈ പട്ടികയില്‍ നാലാം സ്ഥാനക്കാരനാണ് കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍ എന്നത് അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കുന്നു.


സീതിക്കോയ തങ്ങളുടെ ഖിലാഫത്ത് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദിവാന്‍ ബഹദൂര്‍ സി ഗോപാലന്‍ നായര്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍, കോഴിക്കോട്, മലബാര്‍) തന്റെ പ്രസിദ്ധമായ The Moplah Rebellion 1921 എന്ന കൃതിയില്‍ Khilafat Kings and Governors എന്ന ആറാം അധ്യായത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ഖിലാഫത്ത് പ്രവര്‍ത്തനത്തിന്റെ മറ്റൊരു നേതാവായിരുന്നു കുമരംപുത്തൂരിലെ സീതിക്കോയ തങ്ങള്‍. ഖിലാഫത്ത് രാജ്യത്തിന്റെ ഗവര്‍ണറായി അദ്ദേഹം സ്വയം അവരോധിതനായി. കൊള്ള, കവര്‍ച്ച എന്നിവ ചെയ്യുന്നവര്‍ക്കെതിരേ അദ്ദേഹം ഫത്‌വ പുറപ്പെടുവിച്ചു.''


ബ്രിട്ടിഷ് ഭരണത്തിനെതിരേ പോരാടുന്നത് പുണ്യമാണെന്നും മുസ്‌ലിമിന്റെ ബാധ്യതയാണെന്നും നോട്ടിസ് അടിച്ചിറക്കി ആ ധീരദേശാഭിമാനി ജനങ്ങളെ ബോധവല്‍ക്കരിച്ചു. മണ്ണാര്‍ക്കാട്, അലനല്ലൂര്‍, കോട്ടോപാടം, കുമരംപുത്തൂര്‍, തിരുവഴാംകുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്ന് മാസത്തോളം വെള്ളപ്പട്ടാളത്തെ സീതിക്കോയ തങ്ങള്‍ ചെറുത്തുനിന്നു. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ഏറെ സ്വാധീനമുള്ള ഒരു ഖിലാഫത്ത് നേതാവായിരുന്നു തങ്ങള്‍.
കേരള മുസ്‌ലിം ഡയരക്ടറിയില്‍ ആ ധീര പോരാളിയെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: ആലി മുസ്‌ലിയാരുടെ വിശ്വസ്ത സഹപ്രവര്‍ത്തകനായിരുന്നു സീതിക്കോയ തങ്ങള്‍. കുമരംപുത്തൂരിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്നു അദ്ദേഹം. ഖിലാഫത്ത് പ്രസ്ഥാനത്തിലെ ഒരു തീവ്രവാദിയായിട്ടാണ് തങ്ങള്‍ പരക്കെ അറിയപ്പെട്ടത്.


ചെമ്പ്രശ്ശേരി തങ്ങളും മണ്ണാര്‍ക്കാട് ഇളയ നായരും കൂടിയാണ് ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് സീതിക്കോയ തങ്ങളെ കൊണ്ടുവന്നത്. വിശ്വസ്ത ശിഷ്യനായ താളിയില്‍ ഉണ്ണീന്‍കുട്ടി അധികാരിയുടെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പ്രേരണ മൂലമാണ് സീതിക്കോയ തങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായതെന്ന് അദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് പി.എം ആറ്റകോയ തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം അനുയായികള്‍ കൊലയും കൊള്ളയും നടത്തുന്നതിനെതിരേ അദ്ദേഹം ശക്തമായി താക്കീതു ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു. ലഹളയ്ക്കിടയില്‍ അക്രമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തന്റെ ക്യാംപിലെ മൂന്നുപേരെ ഒരുദിവസം തോക്കിനഭിമുഖമായി നിരത്തി നിര്‍ത്തി അദ്ദേഹം വെടിവെച്ചു. പക്ഷെ ഉണ്ടയില്ലാത്ത വെടിയായതിനാല്‍ അവര്‍ ഭയപ്പെട്ടതല്ലാതെ മരിച്ചില്ല.


ധാര്‍മിക ബോധത്തിന്റെ സനിഷ്‌കര്‍ഷമായ പാലനം മറ്റെന്തിനേക്കാളും ഉപരി പരിഗണിക്കേണ്ടതാണെന്ന് സ്വന്തം അനുയായികളെ മേല്‍ പറഞ്ഞ രീതിയിലായിരുന്നു സീതിക്കോയ തങ്ങള്‍ പഠിപ്പിച്ചിരുന്നതെന്ന് ഡോ. സി.കെ കരീം രേഖപ്പെടുത്തിയിട്ടുണ്ട്.

മണ്ണാര്‍ക്കാട് യുദ്ധം

1921ലെ മലബാര്‍ സമര കാലത്ത് വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ ഉണ്ടായ സംഘട്ടനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മണ്ണാര്‍ക്കാട് യുദ്ധമാണ്. ഈ ലഹളയുടെ നേതൃത്വം ഏതാണ്ട് പൂര്‍ണമായും സീതിക്കോയ തങ്ങള്‍ക്കായിരുന്നു. ഓഗസ്റ്റ് 22ന് പട്ടാളത്തിന്റെ നീക്കം തടയാന്‍ വേണ്ടി സീതിക്കോയ തങ്ങളും കൂട്ടുകാരും ചേര്‍ന്ന് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കുക, പാലം പൊളിക്കുക മുതലായ പ്രവര്‍ത്തനങ്ങളിലായിരുന്നു പ്രധാനമായും ഏര്‍പ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് തന്ത്രപ്രധാനമായ തൂപ്പനാട് പാലം തകര്‍ത്തത്.


1921 ഓഗസ്റ്റ് 24ന് ചെര്‍പ്പുളശ്ശേരി പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് സീതിക്കോയ തങ്ങള്‍ ആയുധങ്ങള്‍ കൈവശപ്പെടുത്തി. ഈ സംഭവങ്ങളിലെല്ലാം പല ഹിന്ദുക്കളും തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. തങ്ങളും 500ല്‍പരം മാപ്പിള സൈനികരും തുപ്പനാട് പാലത്തിന്റെ പടിഞ്ഞാറെ കരയില്‍ താവളമടിച്ചിരിക്കുന്ന വിവരം ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.


ഒളിപ്പോര് തന്ത്രമാണ് സീതിക്കോയ തങ്ങള്‍ അവലംബിച്ചിരുന്നത്. പക്ഷേ, ഗൂര്‍ഖാ പട്ടാളവും ചിന്‍ കചിന്‍ പട്ടാളവും 1921 ഒക്ടോബറില്‍ മലബാറില്‍ എത്തിയതോടെ പരിതസ്ഥിതി ആകെ മാറി. പട്ടാളത്തിന്റെ ക്രൂരതകള്‍ക്ക് ആക്കം കൂടി. വിപ്ലവ ക്യാംപില്‍ വിടവുണ്ടാക്കുന്നതിനായി സമരാനുകൂലികളായിരുന്ന ഹൈന്ദവരെ തേടിപ്പിടിച്ച് അവരില്‍ നിന്നും വിപ്ലവസേനയുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ലഹളക്കാരുടെ സങ്കേതങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാനും നിര്‍ബന്ധിച്ചു.
ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് വെച്ച് ബ്രിട്ടിഷ് പട്ടാളവുമായി ഏറ്റുമുട്ടിയപ്പോള്‍ അതിന്റെ ഉപനേതൃത്വം സീതിക്കോയ തങ്ങള്‍ക്കായിരുന്നു. കുമരംപുത്തൂരില്‍ നടന്ന തുറന്ന സംഘട്ടനത്തിന്റെ നേതൃത്വവും അദ്ദേഹത്തിനു തന്നെ. ഈ യുദ്ധത്തില്‍ 500ല്‍പരം പേരാണ് മരിച്ചത്. ഇതിനുശേഷം ഒക്ടോബര്‍ നാലിന് സീതിക്കോയ തങ്ങളും അനുചരന്‍മാരും തിരുവഴാംകുന്നിലേക്ക് നീങ്ങി. രണ്ട് അധികാരികളെയും ഒരു ബ്രിട്ടിഷ് ചാരനെയും വധിച്ചത് ഇവിടെ വെച്ചായിരുന്നു.
1921 ഒക്ടോബര്‍ 11ന് കോട്ടോപാടത്ത് പട്ടാളവുമായി നടന്ന ഏറ്റുമുട്ടലില്‍ 30ഓളം വരുന്ന പട്ടാളക്കാരും (ഗൂര്‍ഖകള്‍) 50ല്‍പരം മാപ്പിളപ്പടയാളികളും കൊല്ലപ്പെട്ടു. ഒക്ടോബര്‍ 17ന് സീതിക്കോയ തങ്ങളും സംഘവും പെരിന്തല്‍മണ്ണ റോഡിലുള്ള രണ്ട് പ്രധാന പാലങ്ങള്‍ മണ്ണാര്‍ക്കാട് ഭാഗത്ത് തകര്‍ത്തു.


കലാപത്തിന്റെ അന്ത്യഘട്ടത്തില്‍ ചെമ്പ്രശ്ശേരി തങ്ങളുടെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മാപ്പിളസേനകള്‍ അടിക്കടി പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഇത് സീതിക്കോയ തങ്ങളുടെ ശക്തിയെയും ബാധിച്ചു.
1921 നവംബര്‍ അവസാനം സീതിക്കോയ തങ്ങളുടെ സൈന്യത്തിലെ ബഹുഭൂരിഭാഗവും കീഴടങ്ങി. ഈ വേളയിലും ഗറില്ലാ മുറയിലൂടെ തങ്ങള്‍ വെള്ളപ്പട്ടാളത്തെ നേരിട്ടു.

ഗൂര്‍ഖ പട്ടാളം വളയുന്നു

1921 നവംബര്‍ 21ന് കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളും അദ്ദേഹത്തിന്റെ മാപ്പിള സൈന്യവും മണ്ണാര്‍ക്കാട് മലയില്‍ നിന്ന് ഇറങ്ങിവരുന്ന സമയത്ത് ഗൂര്‍ഖ പട്ടാളം അവരെ വളഞ്ഞു. എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു ബ്രിട്ടിഷുകാര്‍ തങ്ങളുടെ സൈന്യത്തെ വളഞ്ഞത്. മറ്റു പോംവഴികളൊന്നും ഇല്ലാതെ വന്നപ്പോള്‍ സീതിക്കോയ തങ്ങളും മാപ്പിളസേനയും പട്ടാളത്തിന് മുമ്പില്‍ കീഴടങ്ങി. എന്നാല്‍ ആമു സൂപ്രണ്ട് തങ്ങളുടെ ആസ്ഥാന മലയില്‍ വെച്ച് അദ്ദേഹത്തെയും അനുയായികളെയും അറസ്റ്റ് ചെയ്തതാണെന്ന ഒരഭിപ്രായവുമുണ്ട്. അതല്ല, സീതിക്കോയ തങ്ങള്‍ ആമു സൂപ്രണ്ടിന്റെ അനുജന്റെ വീട്ടിലാണ് കീഴടങ്ങിയതെന്നും ചില ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇവാന്‍സിന്റെ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത് സീതിക്കോയ തങ്ങള്‍ കീഴടങ്ങി എന്നാണ്. കീഴടങ്ങിയ സീതിക്കോയ തങ്ങളെയും അനുയായികളെയും കോര്‍ട്ട് മാര്‍ഷല്‍ നടത്തി. പിടിക്കപ്പെട്ട തങ്ങളെ വെടിവെച്ച് കൊല്ലാന്‍ മാര്‍ഷല്‍ കോടതി ഉത്തരവിടുകയും അത് പ്രകാരം അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയും ചെയ്തു.


1922 ജനുവരി 9ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ വെച്ചാണ് സീതിക്കോയ തങ്ങള്‍, ചെമ്പ്രശ്ശേരി തങ്ങള്‍, സീതിക്കോയ തങ്ങളുടെ ത്വരീഖത്തിലെ മുരീദും വിശ്വസ്ത സഹകാരിയുമായ താളിയില്‍ ഉണ്ണീന്‍കുട്ടി തുടങ്ങിയ ഖിലാഫത്ത് നേതാക്കളെ ബ്രിട്ടിഷ് പട്ടാളം വെടിവെച്ചു കൊന്നത്. ശേഷം സീതിക്കോയ തങ്ങള്‍ അടക്കമുള്ള വീരപുരുഷന്‍മാരുടെ മൃതദേഹം കളപ്പാടന്‍ ആലി അധികാരിയുടെ മേല്‍നോട്ടത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയാണുണ്ടായത്.

സീതിക്കോയ തങ്ങളുടെ ഫോട്ടോ

1921ലെ ഖിലാഫത്ത് സമരചരിത്രത്തില്‍ ധീരോദാത്തമായ പങ്കുവഹിച്ച സീതിക്കോയ തങ്ങളുടെ ഭൗതിക ശരീരം ബ്രിട്ടിഷുകാര്‍ അഗ്നിക്ക് ഇരയാക്കിയതുകൊണ്ട് ആ ധീരദേശാഭിമാനിയുടെ രൂപത്തെ കുറിച്ച് ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല.
1922ല്‍ sciences et voyages എന്ന ഫ്രഞ്ച് മാഗസിനില്‍ പ്രസിദ്ധീകരിച്ച മൂന്നാമത്തെ ഫോട്ടോ കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളൂടേതാണെന്ന റിപ്പോര്‍ട്ട് ഈയിടെയാണ് പുറത്തുവന്നത്. സീതിക്കോയ തങ്ങളുടെ അനന്തിരവനായ നൗഫല്‍ തങ്ങളും സീതിക്കോയ തങ്ങളുടെ ജീവിച്ചിരിക്കുന്ന പേരമകന്‍ കോയക്കുട്ടി തങ്ങളുമാണ് ഈ ഫോട്ടോ സ്ഥിരീകരിച്ചത്.

(ദാറുല്‍ ഹുദ അല്‍ഐന്‍ ചരിത്രവിഭാഗം മേധാവിയായ ലേഖകന്‍ 1921ലെ മലബാര്‍ സമരം പ്രമേയമായ 100 ഖിലാഫത്ത് നായകന്മാര്‍ എന്ന റഫറന്‍സ് കൃതിയുടെ കര്‍ത്താവാണ്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago