അന്വേഷണം ഫലപ്രദമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വാസമുണ്ട്; ദിലീപ് സഹകരിച്ചാലും ഇല്ലെങ്കിലും തെളിവാകും: എ.ഡി.ജി.പി എസ് ശ്രീജിത്ത്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന് ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍.
അതേസമയം അന്വേഷണം ഫലപ്രദമായി പൂര്‍ത്തിയാക്കി സത്യം തെളിയിക്കുമെന്ന് വിശ്വാസമുണ്ടെന്ന് എഡിജിപി എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ദിലീപും മറ്റുള്ളവരുംമറുപടി നല്‍കുന്നുണ്ടെന്നും എന്നാല്‍ സഹകരിക്കുന്നുണ്ടോ എന്ന് പറയാറായിട്ടില്ലെന്നും എഡിജിപി ശ്രീജിത്ത് പറഞ്ഞു.
ചോദ്യംചെയ്യല്‍ നടക്കുമ്പോള്‍ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്ക് നയിക്കുക, നിസ്സഹകരണവും വേറൊരുരീതിയില്‍ പോലീസിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. നിസ്സഹകരണമുണ്ടെങ്കില്‍ കോടതിയെ കാര്യങ്ങള്‍ അറിയിക്കും. കോടതി നിര്‍ദേശം അനുസരിച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നതെന്നും മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കു എന്നും എ.ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."