ക്ലബ്ബ് ഹൗസിലൂടെയും മുസ്ലിം സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം: കോഴിക്കോട് സ്വദേശിയായ യുവതി ഡല്‍ഹി പൊലിസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്ബ് ഹൗസിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ഡല്‍ഹി പൊലിസ് മലയാളി യുവതിയെ ചോദ്യം ചെയ്തു. ഇവരുടെ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു.
'സുള്ളി ഡീല്‍', 'ബുള്ളി ബായ്' ആപ്പുകള്‍ക്ക് പിന്നാലെയാണ് ക്ലബ് ഹൗസിലൂടെയും ലൈംഗികാധിക്ഷേപം നടത്തിയത്.
കോഴിക്കോട് സ്വദേശിനിയായ യുവതിയെ ചോദ്യം ചെയ്തതായാണ് ഡല്‍ഹി പൊലിസ് സ്ഥിരീകരിക്കുന്നത്.
സംഭവത്തില്‍ ആറ് പേരെ പൊലിസ് തിരിച്ചറിഞ്ഞിരുന്നു.
'മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികളാണ്' എന്ന തലക്കെട്ടില്‍ ക്ലബ് ഹൗസില്‍ ചര്‍ച്ച സംഘടിപ്പിച്ചാണ് ലൈംഗികാധിക്ഷേപം നടത്തിയത്.
ക്ലബ് ഹൗസ് ഗ്രൂപ്പുണ്ടാക്കിയ ലഖ്നോ സ്വദേശിയായ പതിനെട്ടുകാരനെ ഡല്‍ഹി പൊലിസ് സൈബല്‍ സൈല്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കോഴിക്കോട് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. എന്നാല്‍ ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
മറ്റൊരു കേസില്‍ 'ക്ലബ് ഹൗസ്' ചാറ്റില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയ മൂന്നുപേരെ മുംബൈ പൊലിസ് ഹരിയാനയില്‍ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."