HOME
DETAILS
MAL
മൂടല്‍മഞ്ഞില്‍ അപകട പരമ്പര; മരിച്ചത് മലയാളിയെന്ന് സ്ഥിരീകരിച്ചു
backup
January 20 2021 | 18:01 PM
അബൂദബി: കഴിഞ്ഞ ദിവസം കനത്ത മൂടല്‍മഞ്ഞില്‍ 19 വാഹനങ്ങള്‍ കൂട്ടയിടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളിയെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദ് (45) ആണ് മരിച്ചത്. പരുക്കേറ്റ 8 പേരില്‍ 3 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അല്‍ മഫ്റഖിലായിരുന്നു അപകടം. അബൂദബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായ നൗഷാദ് ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്കു പോകുകയായിരുന്നു.
കനത്ത മഞ്ഞില്‍ നൗഷാദ് ഓടിച്ച ബസ് മറ്റൊരു വാഹനവുമായി ഇടിച്ചു. ബസ് നിര്‍ത്തി പുറത്തിറങ്ങി നോക്കുന്നതിനിടെ പിന്നിലെത്തിയ വാഹനം നൗഷാദിനെ ഇടിക്കുകയും 2 വാഹനങ്ങള്ക്കിടയിപ്പെട്ട് തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഭാര്യ: നസീബ. മക്കള്‍: നാഷിമ, നാഷിദ, നൗഫിദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."