HOME
DETAILS

കോഴിക്കോട്ട് പുതുമുഖങ്ങളെ അണിനിരത്താന്‍ സി.പി.എം, പി. മോഹനന്‍, പി.എ മുഹമ്മദ് റിയാസ്, കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ പരിഗണയില്‍

  
backup
January 20 2021 | 19:01 PM

6452532-2
 
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ പുതുമുഖങ്ങളെ രംഗത്തിറക്കാന്‍ സി.പി.എം. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് തുടങ്ങിയവരുള്‍പ്പെടെയുള്ളവരെ വിവിധ സീറ്റുകളിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. 
 ബേപ്പൂരില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ സിറ്റിങ് എം.എല്‍.എ വി.കെ.സി മമ്മദ്‌കോയ ഇത്തവണ മത്സരിക്കുന്നില്ലെങ്കില്‍ പി.എ മുഹമ്മദ് റിയാസ്, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കോഴിക്കോട് സൗത്തിലും റിയാസിനെ പരിഗണിക്കുന്നുണ്ട്. 2011ലെ സ്ഥാനാര്‍ഥിയും നിലവില്‍ ഡപ്യൂട്ടി മേയറുമായ സി.പി മുസാഫര്‍ അഹമ്മദിനെ സൗത്ത് മണ്ഡലത്തില്‍ നിര്‍ത്തണമെന്ന ചര്‍ച്ചയും പാര്‍ട്ടിയിലുണ്ട്. 
 
കോഴിക്കോട് നോര്‍ത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ച എ.പ്രദീപ്കുമാറിന് വീണ്ടും അവസരം നല്‍കാന്‍ സാധ്യത കുറവാണ്. ജില്ലയില്‍ ഒരു മണ്ഡലത്തില്‍ വനിതയെ മത്സരിപ്പിക്കുന്ന കീഴ്‌വഴക്കം പാലിച്ചാല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.സതീദേവിക്ക് നറുക്ക് വീഴും. എന്‍.സി.പിയില്‍ നിന്ന് എലത്തൂര്‍ ഏറ്റെടുത്ത് പ്രമുഖ നേതാവിനെ നിര്‍ത്താനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. 
 
സംവരണ മണ്ഡലമായ ബാലുശ്ശേരി സി.പി.ഐയുമായി വച്ചുമാറാന്‍ ചര്‍ച്ചകള്‍ നടക്കുണ്ട്. ഇത് വിജയിച്ചില്ലെങ്കില്‍ ഇവിടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവിനെ മത്സരിപ്പിക്കാനുള്ള ആലോചനയുണ്ട്. തിരുവമ്പാടിയില്‍ സിറ്റിങ് എം.എല്‍.എ ജോര്‍ജ് എം. തോമസും ഇത്തവണ മത്സരിക്കില്ല. ഈ സീറ്റിന് കേരള കോണ്‍ഗ്രസ് (എം) അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിന് നല്‍കിയില്ലെങ്കില്‍  ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി വി.വസീഫ്, സി.പി.എം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം ഗിരീഷ് ജോണ്‍, എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ലിന്റോ ജോസഫ് എന്നിവരില്‍ ഒരാളെ  പരിഗണിക്കും. പേരാമ്പ്രയില്‍ സിറ്റിങ് എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ മാറിനിന്നാല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷിനെ പരിഗണിച്ചേക്കും. കൊയിലാണ്ടിയില്‍ കെ. ദാസന് ഒരുതവണകൂടി അവസരം നല്‍കിയില്ലെങ്കില്‍ പുതുമുഖം വരും.
കുറ്റ്യാടിയില്‍ ജില്ലാ  സെക്രട്ടേറിയറ്റ് അംഗം കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററുടെ പേരിനാണ് മുന്‍തൂക്കം. ബാലുശ്ശേരി സി.പി.ഐക്ക് നല്‍കി നാദാപുരം സി.പി.എം ഏറ്റെടുക്കാനുള്ള ഫോര്‍മുല വിജയിച്ചാല്‍ ഇവിടെ ജില്ലാ സെക്രട്ടറി പി. മോഹനാണ് കൂടുതല്‍ സാധ്യത. മണ്ഡലം ഏതെന്ന കാര്യത്തില്‍ തീരുമാനം വൈകുമെങ്കിലും പി. മോഹനന്‍ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പകരക്കാരന്‍ വരും. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago