മടവൂര്‍ സി.എം മഖാം ശരീഫ് കമ്മറ്റി ജനറല്‍ സെക്രട്ടറി കെ.പി മാമു ഹാജി നിര്യാതനായി
മടവൂര്‍: സി.എം മഖാം കമ്മറ്റി ജനറല്‍ സെക്രട്ടറിയും, മടവൂര്‍ ടൗണ്‍ മഹല്ല് അന്‍സാറുല്‍ ഹുദ സംഘം പ്രസിഡന്റുമായ കെ.പിമാമു ഹാജി (88) നിര്യാതനായി. സി.എം മഖാം നിലവില്‍ വന്നത് മുതല്‍ കഴിഞ്ഞ 31 വര്‍ഷമായി മഖാം കമ്മറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത്മുസ്ലിം ലീഗ് പ്രസിഡന്റ്, കെ .എം.ഒ കമ്മറ്റി മെമ്പര്‍, നരിക്കുനി മജ്മഉ ട്രഷറര്‍ കാരന്തൂര്‍ മര്ക്കസ്ട്രഷറര് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച മാമു ഹാജി ശംസുല്‍ ഉലമയുടെയും, സി.എം വലിയ്യുല്ലാഹിയുടേയും മാതൃസഹോദരി പുത്രനാണ്.
ഭാര്യ. റംല ഹജ്ജുമ്മ, മടവൂര്‍
മക്കള്‍, അഡ്വക്കറ്റ് ഫാറൂഖ് മുഹമ്മദ്, ജാഫര്‍, റുഖിയ, ലുബാബത്ത്, സഫിയ,ഷാഹിദ, ബാക്കിറ
ജാമാതാക്കള്‍, കെ.കെ അബ്ദുറഹിമാന് (റിട്ട. എ.ഇ.ഒ) യു.ശറഫുദ്ദീന്‍ മാസ്റ്റര്‍ (ജന: സിക്രട്ടറി സി.എം മഖാം ഓര്‍ഫനേജ് ) മൊയ്തു പേര്യ, അബ്ദുറസാഖ് പരപ്പന്‍ പൊയില്‍, റഫീഖ് രാമനാട്ടുകര, മരുമക്കള്‍ റഷീദ മാഹി, ബേനസീര്‍ ചേറൂര്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."